ല്ലാവർഷവും ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ കുടുംബത്തിനൊപ്പം ഗണേശ് ചതുർത്ഥി അഘോഷിക്കാറുണ്ട്. ഇത്തവണയും ഇതിന് മാറ്റമുണ്ടായിരുന്നില്ല. ഗണേശ പൂജയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം നെറ്റിയിൽ കുറിയുമായി താരം സോഷ്യൽ മീഡിയയിൽ ആശംസയുമായി എത്തി. എല്ലാവർഷത്തേയും പോലെ ഈ വർഷവും താരത്തെ തേടി ചീത്തവിളിയും എത്തി. മുസ്ലിം ആയ ഒരാൾ ഹിന്ദുക്കളുടെ ആഘോഷത്തിൽ പങ്കുചേരുന്നു എന്ന് ആരോപിച്ചാണ് ട്രോൾ.

നെറ്റിയിലെ ചുവന്ന കുറിയെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രാർത്ഥനയും വിസർജനും കഴിഞ്ഞെന്നും ഗണപതി നിങ്ങളേയും ഈ ഗണേശ ചതുർത്ഥിയിൽ ഗണപതി നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും അനുഗ്രഹവും സന്തോഷവും ചൊരിയട്ടെ എന്നുമാണ് താരം കുറിച്ചത്.

ഇതിന് പിന്നാലെ താരത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ എത്തി. മുസ്ലിം വിട്ട് ഹിന്ദു മതം സ്വീകരിച്ചോ എന്നായിരുന്നു ചിലരുടെ ചോദ്യം. നിങ്ങൾ എന്തു മുസ്ലിം ആണെന്നും ഇങ്ങനെയെല്ലാം ചെയ്താൽ എങ്ങനെയാണ് അള്ളാഹുവിന്റെ മുന്നിൽ നിൽക്കുക എന്നും ചോദിക്കുന്നവരുണ്ട്. എന്നാൽ താരത്തിന് പിന്തുണയുമായി നിരവധി പേർ എത്തുന്നുണ്ട്. അദ്ദേഹം എല്ലാ മതങ്ങളും ആഘോഷിക്കാറുണ്ടെന്നും യഥാർത്ഥ ഇന്ത്യനാണ് താരമെന്നുമാണ് ആരാധകരുടെ കമന്റുകൾ.

ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഹിന്ദുവാണ്. തങ്ങളുടെ മൂന്ന് മക്കളായ ആര്യൻ, സുഹാന, അബ്റാം എന്നിവരെ രണ്ട് വിശ്വാസങ്ങളിലുമാണ് വളർത്തുന്നത്. ഗണേശ ചതുർത്ഥി രൂടാതെ ദിപാവലി, ഈദ്, ഹോളി എല്ലാം കുടുംബം ഒന്നിച്ച്് ആഘോഷിക്കാറുണ്ട്.