- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോൺ എടുത്തില്ലെന്നു പറഞ്ഞിട്ട് കാര്യമില്ല, ജാമ്യക്കാരൻ പണം നൽകണം; സൈബർ പണത്തട്ടിപ്പു സംഘങ്ങൾ പയറ്റുന്ന പുതുതന്ത്രം ഇങ്ങനെ; ഭീഷണി സന്ദേശങ്ങളെത്തുന്നത് അംഗീകാരമില്ലാത്ത പല ഓൺലൈൻ ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ; ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കുക
കൊച്ചി: പലരെയും സഹായിക്കാൻ അൽപ്പം ത്വര കൂടുതൽ ഉള്ളവരാണ് മലയാൡകൾ. വായ്‌പ്പ എടുക്കൻ ജാമ്യം നിന്നു കൊണ്ടു സഹായിക്കാറുണ്ട്. ഇത്തരത്തിൽ ജാമ്യം നിന്നും സഹായിക്കുന്നവരെ തേടി അടുത്തകാലത്ത് ചില ഫോൺവിളികളും സന്ദേശങ്ങളും എത്തുന്നു. ഇങ്ങനെ എത്തുന്ന സന്ദേശങ്ങളിൽ വീഴാതിരിക്കുക. ഇത് ഓൺലൈനിൽ പണം തട്ടിയെടുക്കാനുള്ളവരുടെ തന്ത്രമാണ്.
നിങ്ങളുടെ പരിചയത്തിലുള്ള ഒരാൾ തങ്ങളുടെ സ്ഥാപനത്തിൽനിന്ന് ലോൺ എടുത്തിട്ടുണ്ട്. അവർ ഫോൺ എടുക്കുകയോ മെസേജിന് മറുപടിയോ തരുന്നില്ല. ജാമ്യം നൽകിയിരിക്കുന്നതിനാൽ പണം നൽകണം. അല്ലെങ്കിൽ നിയമ നടപടിയുണ്ടാകും. ഇങ്ങനെയാണ് അടുത്തകാലത്ത് ഫോണിലൂടെ വരുന്ന സന്ദേശങ്ൽ. തട്ടിപ്പു സംഘങ്ങളുടെ ഇത്തരം രീതിക്കെതിരെ ജാഗ്രത പാലിക്കാനാണ് സൈബർപൊലീസ് പറയുന്നത്.
അംഗീകാരമില്ലാത്ത പല ഓൺലൈൻ ധനകാര്യ സ്ഥാപനങ്ങളുടെ പേരിലും ഇത്തരം ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ട്. ഒരു പരിചയവുമില്ലാത്ത ആളുകളുടെ പേരു പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലളിതമായ നടപടിക്രമങ്ങളിലൂടെ ലോൺ നൽകുമെന്ന പേരിലാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും മാത്രമേ ആപ്പുകളും പോർട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം ചെയ്യാൻ ആകൂ.
എന്നാൽ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും തിരിച്ചറിയൽ രേഖയുടെ കോപ്പി അയച്ചു നൽകിയാൽ മതിയെന്നുമുള്ള ലളിതമായ കാര്യങ്ങൾ പറഞ്ഞാകും തട്ടിപ്പ് സംഘങ്ങൾ സമീപിക്കുക. ഇവർ പറയുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ കോൺടാക്ട് വിവരങ്ങൾ മുഴുവൻ ചോർത്തിയെടുക്കും. പിന്നീട് വായ്പയായി അനുവദിച്ചിരിക്കുന്ന തുകയ്ക്ക് അന്യായ പലിശ ചോദിക്കും. ഇത് തിരിച്ചടയ്ക്കാതെയാകുന്നതോടെ, ചോർത്തിയെടുത്ത കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും സന്ദേശം അയയ്ക്കും.
ലോൺ എടുത്തെന്ന് പറഞ്ഞിരിക്കുന്നയാളുടെ പേരും ഫോൺ നമ്പറും കൂടെ പാൻ കാർഡിന്റെ ഫോട്ടോയുമെല്ലാം ഇത്തരത്തിൽ അയച്ചു നൽകും. ഇവരോടെല്ലാം റഫറൻസ് വെച്ചിരിക്കുന്നത് തങ്ങളുടെ നമ്പറാണെന്നും ഇതിനാൽ ജാമ്യക്കാരനാണെന്നും ആകും സന്ദേശത്തിൽ പറയുക. ഒരു പരിചയവും ഇല്ലാത്തയാൾക്കും ഇത്തരത്തിൽ സന്ദേശങ്ങൾ എത്തും. പണം അടച്ചില്ലെങ്കിൽ ജാമ്യക്കാരനെതിരേ പൊലീസിൽ പരാതി നൽകുമെന്നറിയിക്കുന്ന ഭീഷണി എത്തുന്നതോടെ ചിലരെല്ലാം പണം അടച്ച് തലയൂരും.
ഇങ്ങനെ തട്ടിപ്പ് തുടരുകയാണ് ഒരു സംഘം. രേഖകളോ മറ്റോ നൽകാതെ ഫോൺ നമ്പർ റഫറൻസ് നൽകിയെന്നു പറഞ്ഞ് ലോണിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നതും വായ്പ തിരിച്ചു പിടിക്കുന്നതിനായി മോശമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നതും കുറ്റകരമാണെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുള്ളതുമാണ്. എന്നാൽ, ആളുകളുടെ അറിവില്ലായ്മ മുതലെടുത്ത് തട്ടിപ്പ് തുടരുകയാണ്.
ഇത്തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആർ.ബി.ഐ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽനിന്നുള്ള ഓൺലൈൻ വായ്പകളിൽ വീഴരുത്. ഇവർ പറയുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലും ജാഗ്രത വേണം. ഭീഷണിപ്പെടുത്തി വരുന്ന കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കേണ്ടതില്ലെന്ന് എറണാകുളം റൂറൽ എസ്‌പി കാർത്തികും വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ