- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇനി കടുത്ത ശിക്ഷ; ജനുവരി 12 മുതൽ സൈബർ നിയമം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: സൈബർ സുരക്ഷയ്ക്കായി കുവൈറ്റ് ശക്തമായ നിയമങ്ങൾ ഒരുക്കുന്നു. ഈ മാസം 12 മുതൽ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇനി കടുത്തശിക്ഷയായിരിക്കും. നിയമ ലംഘകർക്ക് കടുത്ത ശിക്ഷകകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.നിയമത്തെകുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് മാദ്ധ്യമങ്ങളിൽ ക്യാമ്പയിനുകൾക്ക് അഭ്യന്തരമന്ത്ര
കുവൈത്ത് സിറ്റി: സൈബർ സുരക്ഷയ്ക്കായി കുവൈറ്റ് ശക്തമായ നിയമങ്ങൾ ഒരുക്കുന്നു. ഈ മാസം 12 മുതൽ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇനി കടുത്തശിക്ഷയായിരിക്കും. നിയമ ലംഘകർക്ക് കടുത്ത ശിക്ഷകകളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.നിയമത്തെകുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് മാദ്ധ്യമങ്ങളിൽ ക്യാമ്പയിനുകൾക്ക് അഭ്യന്തരമന്ത്രാലയം ഒരുക്കങ്ങൾ
പൂർത്തിയാക്കി.അനധികൃതമായി വിവര സാങ്കേതിക,കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ശൃംഖലയിൽ പ്രവേശിക്കുന്നവർക്ക് ആറു മാസം തടവും 500 മുതൽ 2,000 വരെ പിഴയും അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കും.
സൈറ്റുകളിൽ നുഴഞ്ഞുകയറി ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാട്ടുന്നവർക്ക് രണ്ടുവർഷം തടവും 2000 മുതൽ 5000 ദിനാർ വരെപിഴയും അല്ലെങ്കിൽ ഇതിൽ ഏതെങ്കിളും ഒരു ശിക്ഷയോ,ബ്ലാക്ക് മെയിലിങ്ങിനു മൂന്നുവർഷം തടവും 3000 മുതൽ 10,000 ദിനാർ വരെ പിഴവരെ ശിക്ഷ ലഭിക്കാം. വെബ്‌സൈറ്റുകൾ വഴി തീവ്രവാദ പ്രചരിപ്പിച്ചാൽ 10 വർഷം തടവും 20,000 മുതൽ 50,000 ദിനാർ വരെ പിഴ അടയ്ക്കുന്നതിനും സൈബർ നിയമം വ്യവസ്ഥ ചെയ്യുന്നു.