- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിക്കുന്നു; ഹൈക്കോടതിയുടെ സംരക്ഷണം വേണം'; വധഗൂഢാലോചനാ കേസിൽ ക്രൈം ബ്രാഞ്ചിനെതിരേ സൈബർ വിദഗ്ധൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസിൽ ക്രൈം ബ്രാഞ്ചിനെതിരേ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച് സൈബർ വിദഗ്ധൻ. സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ. ബി. രാമൻപിള്ളയുടെ പേര് പറയാൻ ക്രൈം ബ്രാഞ്ച് നിർബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹർജിക്കാരൻ.
വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകളിലെ നിർണായകമായ വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടു എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ കേസ്. ആ കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളിൽ വിളിപ്പിച്ചിരുന്നു. ഇദ്ദേഹമാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് തന്നെ പീഡിപ്പിക്കുന്നെന്ന ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. രാമൻപിള്ളയുടെ പേര് തെളിവുനശിപ്പിച്ചതിൽ പറയാൻ ക്രൈം ബ്രാഞ്ച് നിർബന്ധിക്കുന്നു എന്നാണ് സായ്ശങ്കറിന്റെ ആരോപണം. സായ്ശങ്കറിന്റെ ഹർജി കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകനാണ് അഡ്വ. ബി. രാമൻപിള്ള.
തെളിവ് നശിപ്പിക്കുന്നതിന് സായ്ശങ്കറിന്റെ സേവനം പ്രതികൾ തേടിയിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞത്. ഇതിനിടയിലാണ് ക്രൈം ബ്രാഞ്ചിനെതിരേ സായ്ശങ്കർ കോടതിയിലെത്തിയിരിക്കുന്നത്. കോടതിയിൽനിന്ന് സംരക്ഷണം വേണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. സായ്ശങ്കർ ഏതുവിധത്തിലുള്ള സേവനമാണ് ദിലീപിനും അദ്ദേഹത്തിന്റെ അഭിഭാഷകർക്കും അടക്കം നൽകിയിരിക്കുന്നത്, ഏതൊക്കെ തെളിവുകളാണ് സായ്ശങ്കറുമായി ബന്ധപ്പെട്ട് നശിപ്പിക്കപ്പെട്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.
2015-ൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ബ്ലൂ ബ്ലാക്ക് മെയിലിങ് നടത്തിയ സംഭവത്തിലെ പ്രതിയാണ് സായ് ശങ്കർ. തൃപ്പൂണിത്തുറയിലായിരുന്നു ഈ സംഭവം നടന്നത്. അന്ന് അറസ്റ്റിലായ അഞ്ചുപേരിൽ ഒരാളാണ് സായ്ശങ്കർ.
തെളിവ് നശിപ്പിക്കുന്നതിന് സായ്ശങ്കറിന്റെ സേവനം പ്രതികൾ തേടിയിരുന്നെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് സായ്ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞത്. ഇതിനിടയിലാണ് ക്രൈംബ്രാഞ്ചിനെതിരേ സായ്ശങ്കർ കോടതിയിലെത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ