- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈനിലൂടെ കാര്യങ്ങൾ ചെയ്യുമ്പോൾ അങ്ങേയറ്റത്തെ അലസത കാട്ടുന്നു; എളുപ്പത്തിൽ വൈറസുകൾക്ക് വഴങ്ങുകയും ചെയ്യും; സൈബർ സുരക്ഷയെ മറന്ന് ഡിജിറ്റൽ ഇന്ത്യ; കറൻസി രഹിത ലോകത്തേക്കുള്ള യാത്രയിൽ ഏടുക്കേണ്ട മുൻകരുതലുകൾ ഏറെ
ന്യൂഡൽഹി: കറൻസി രഹിത ഭാരതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. ഈ സ്വപ്‌നത്തിലേക്ക് അടുപ്പിക്കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ഓരോദിവസവും കേന്ദ്രം പുറപ്പെടുവിക്കുന്നത്.. ഇടപാടുകളെല്ലാം ഡിജിറ്റൽ ആക്കാൻ സർക്കാർ ആഹ്വാനം ചെയ്യുമ്പോൾ, ഇന്ത്യയിലെ സൈബർ സുരക്ഷ എത്രത്തോളമുണ്ടെന്ന കാര്യം കേന്ദ്രം ആലോചിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. സൈബർ ആക്രമണത്തിലൂടെ വ്യക്തിവിവരങ്ങൾ പോലും മോഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് ഇത്രയേറെ ജനങ്ങളുടെ ബാങ്കിങ് വിവരങ്ങൾ സംരക്ഷിച്ച് നിർത്താൻ ഇന്ത്യക്ക് ആവുമോ എന്നും പരിശോധിക്കേണ്ടതാണ്. നോട്ടസാധുവാക്കലിനുശേഷം ഡിജിറ്റൽ ഇന്ത്യ ശ്രമങ്ങളിൽ കേന്ദ്ര സർക്കാർ മുഴുകുന്നതുപോലെ, ഹാക്കർമാരും തിരക്കിലാണ്. ഇന്ത്യയിലെ സൈബർ സുരക്ഷ തീർത്തും ദുർബലമാണെന്ന മുന്നറിയിപ്പ് അവർ നൽകിക്കഴിഞ്ഞു. ഇക്കഴിഞ്ഞയാഴ്ച തന്നെ ഒട്ടേറെ വ്യക്കികളുടെയും സ്ഥാപനങ്ങളുടെയും ട്വിറ്റർ അക്കൗണ്ടുകളിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ, അതിലൂടെ അധിക്ഷേപകരമായ ട്വീറ്റുകൾ നടത്തുകയും ചെയ്തിരുന്നു. ഇത് ഇന്ത്യക്കുള്ള മുന്നറിയിപ്പായാണ് വി
ന്യൂഡൽഹി: കറൻസി രഹിത ഭാരതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. ഈ സ്വപ്‌നത്തിലേക്ക് അടുപ്പിക്കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ഓരോദിവസവും കേന്ദ്രം പുറപ്പെടുവിക്കുന്നത്.. ഇടപാടുകളെല്ലാം ഡിജിറ്റൽ ആക്കാൻ സർക്കാർ ആഹ്വാനം ചെയ്യുമ്പോൾ, ഇന്ത്യയിലെ സൈബർ സുരക്ഷ എത്രത്തോളമുണ്ടെന്ന കാര്യം കേന്ദ്രം ആലോചിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. സൈബർ ആക്രമണത്തിലൂടെ വ്യക്തിവിവരങ്ങൾ പോലും മോഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് ഇത്രയേറെ ജനങ്ങളുടെ ബാങ്കിങ് വിവരങ്ങൾ സംരക്ഷിച്ച് നിർത്താൻ ഇന്ത്യക്ക് ആവുമോ എന്നും പരിശോധിക്കേണ്ടതാണ്.
നോട്ടസാധുവാക്കലിനുശേഷം ഡിജിറ്റൽ ഇന്ത്യ ശ്രമങ്ങളിൽ കേന്ദ്ര സർക്കാർ മുഴുകുന്നതുപോലെ, ഹാക്കർമാരും തിരക്കിലാണ്. ഇന്ത്യയിലെ സൈബർ സുരക്ഷ തീർത്തും ദുർബലമാണെന്ന മുന്നറിയിപ്പ് അവർ നൽകിക്കഴിഞ്ഞു. ഇക്കഴിഞ്ഞയാഴ്ച തന്നെ ഒട്ടേറെ വ്യക്കികളുടെയും സ്ഥാപനങ്ങളുടെയും ട്വിറ്റർ അക്കൗണ്ടുകളിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ, അതിലൂടെ അധിക്ഷേപകരമായ ട്വീറ്റുകൾ നടത്തുകയും ചെയ്തിരുന്നു. ഇത് ഇന്ത്യക്കുള്ള മുന്നറിയിപ്പായാണ് വിദഗ്ദ്ധർ വിലയിരുതതുന്നത്. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും മാദ്ധ്യമപ്രവർത്തക ബർക്ക ദത്തിന്റെയുമൊക്കെ ട്വിറ്റർ ഹാൻഡിലുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ടുകളിൽ ഏതാനും പേരുടെ ഇ-മെയിൽ ഡാറ്റബേസും ചോർത്തിയതായി സംശയിക്കുന്നു. ഇതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളോ മറ്റെന്തെങ്കിലുമോ ഇതുവരെ സംഭവിച്ചതായി സൂചനയില്ല. എന്നാൽ, ഇന്ത്യയിലെ സൈബർ സുരക്ഷ ദുർബലമാണെന്ന് തെളിയിക്കാൻ ഹാക്കർമാർക്കായി. ഇത്തരം കാര്യങ്ങൾ ചോർന്നുപോയാലും വിഷമിക്കാനൊന്നുമില്ലെന്ന് കരുതുന്ന ജനതയാണ് ഇന്ത്യയിലേതെന്നും വിദഗഗ്ധർ പറയുന്നു.
ഏറ്റവുംപുതിയ നോർട്ടൺ സൈബർ സെക്യൂരിറ്റി ഇൻസൈറ്റ്‌സ് റിപ്പോർട്ടിലും ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഓൺലൈനിലൂടെ കാര്യങ്ങൾ ചെയ്യുമ്പോൾ അങ്ങേയറ്റത്തെ അലസതയാണ് ഇന്ത്യക്കാർ കാട്ടുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. എളുപ്പത്തിൽ വൈറസുകൾക്ക് വഴങ്ങുന്ന സ്വഭാവക്കാരാണ് ഇന്ത്യയിലുള്ളതെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അജ്ഞാതമായ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് വൈറസുകളുടെ ആക്രമണത്തിന് കാരണമാകുമെന്ന് അറിയാമെങ്കിലും, അതിൽ ക്ലിക്ക് ചെയ്തുപോകുന്ന സ്വഭാവമാണ് നമ്മുടേതെന്നും ഈ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ബാങ്ക് അക്കൗണ്ടുകളിലും മറ്റും ഇ-മെയിൽ വിലാസം നൽകുന്ന നമ്മളിൽപ്പലർക്കും നമ്മുടെ വ്യക്തിവിവരങ്ങൾ എത്രത്തോളം സൈബർലോകത്തുണ്ടെന്ന കാര്യത്തിലും അജ്ഞരാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് പോലും നിങ്ങളുടെ വിവരങ്ങൾ മുഴുവൻ ചോർത്താൻ ഉദ്ദേശിക്കുന്നവർ്ക്ക് പിടിവള്ളിയായി മാറാം. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ, മറ്റുള്ളവരുടെ സഹായത്തോടെ ഡിജിറ്റൽ പണമിടപാടുകൾ നടത്തിയവരും ഏറെയാണ്.
ഈ രംഗത്ത് ഇവർക്ക് ധാരണ കുറവാണെങ്കിലും, അറിവുള്ളവരാണ് സഹായികളായി എത്തിയത്. ഇങ്ങനെ സഹായിക്കാനെത്തിയവർക്കും വേണമെങ്കിൽ ഉപദ്രവകാരികളായി മാറാനാകുമെന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.