മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ അധിപൻ എന്ന ചിത്രത്തിലെ 'ശ്യാമമേഘമേ' എന്ന ഗാനം പ്രേക്ഷക ഹൃദയങ്ങളെ കോരിത്തരിപ്പിച്ച ഒന്നാണ്. എന്നാൽ കുരുന്ന് ആ പാട്ട് കൊഞ്ചിപ്പാടിയപ്പോൾ സോഷ്യൽ മീഡിയ നിറകൈയടിയോടെയാണ് അത് സ്വീകരിച്ചത്. തന്റേതായ ശൈലിയിൽ പെൺകുട്ടി ആ പാട്ട് പാടിയത് ഏവരേയും പിടിച്ചിരുത്തുന്ന ഒന്നാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഈ കുഞ്ഞിന്റെ പാട്ടുവീഡിയോണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒന്ന്. നൂറുകണക്കിന് അഭിനന്ദനങ്ങളാണ് വീഡിയോക്കു കമന്റുകളായി എത്തിയത്.

രണ്ടോ മൂന്നോ വയസ്സു പ്രായം വരുന്ന കുട്ടിയാണ് പാടുന്നത്. വരികളൊന്നും പൂർണമായി ഇല്ലെങ്കിലും, ശ്യാമമേഘമേ എന്ന ഗാനത്തിന്റെ തുടക്കത്തിലുള്ള സ്വരങ്ങളെല്ലാം പാടുന്നുണ്ട് ഈ മിടുക്കി. ഈ കുഞ്ഞ് വളരുമ്പോൾ മികച്ച ഗായികയാകുമെന്നാണു വിഡിയോ കണ്ടവരുടെ വിലയിരുത്തൽ. ഈ ഗാനത്തിൽ അഭിനയിച്ച മോഹൻലാൽ ഇതു കാണണ്ട. ഈ ചക്കരമുത്തിനെ എടുത്തോണ്ടു പോകും എന്നരീതിയിലുള്ള കമന്റുകളിലൂടെ കുഞ്ഞിനെ പ്രശംസിക്കുകയാണ് മിക്കവരും.