- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് മതിലുപണിതപ്പോൾ മുള്ളുവേലിയായി പോയി; തിരുവമ്പാടിയിലെ പൊളിഞ്ഞ മതിൽ നേരിട്ട് കാണാൻ ഭാഗ്യം; ഇതാ..ഇവിടെ മുതൽ ആളില്ല..സംഭവം പൊട്ടി; ചില ഇടത്തു മാത്രം കാണുന്ന ഇതിനാണോ മതിൽ എന്ന് പറയുക...സാധാരണ ജനങ്ങൾ വെറുതെ വലഞ്ഞത് മെച്ചം; വനിതാ മതിൽ പൊളിഞ്ഞെന്ന് സംഘപരിവാർ സൈബർ പ്രചാരകർ; പ്രതിജ്ഞ ചൊല്ലുന്ന സമയത്തെ വീഡിയോ ഇടാൻ തിരിച്ചടിച്ച് സൈബർ സഖാക്കൾ; സോഷ്യൽ മീഡിയയിൽ പോരുമുറുകുന്നു
മലപ്പുറം: വനിതാ മതിൽ ചരിത്രത്താളുകളിൽ ഇടം പിടിച്ചുവെന്ന് എൽഡിഎഫും, സിപിഎമ്മും, നവോത്ഥാന സംരക്ഷണ സമിതിയും അവകാശപ്പെടുമ്പോൾ, മതിൽ പൊളിഞ്ഞുവെന്ന പ്രചാരണവുമായി സംഘപരിവാർ സൈബർ പ്രചാരകർ. വനിതാ മതിൽ പലയിടത്തും പൊളിഞ്ഞുവെന്നും, പലയിടത്തും ആളില്ലായിരുന്നുവെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. പലരും വീഡിയോകൾ എടുത്ത് ആൾ മുറിഞ്ഞുപോയ ഭാഗം ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുണ്ട്. ഇവിടെ ആളില്ല...എന്ന പരിഹാസത്തോടെയാണ് കമന്ററി. എന്നാൽ, ഈ വീഡിയോകൾ വനിതാ മതിലിന് മുമ്പെടുത്തതാണോ, അതോ തത്സമയം എടുത്തതാണോയെന്ന കാര്യം വ്യക്തമല്ല.
ആലപ്പുഴ തിരുവമ്പാടിയിലെ പൊളിഞ്ഞ മതിൽ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചപ്പോൾ എന്ന വീഡിയോയിൽ സമയം 4.10 എന്നുപറയുന്നുണ്ട്. ഗംഭീര മതിലായി പോയി. ഇത് സൂപ്പറായി എന്നിങ്ങനെയാണ് വീഡിയയ്‌ക്കൊപ്പമുള്ള കമന്റുകൾ. പാരിപ്പള്ളി-മുക്കട റൂട്ടിൽ മതിൽ പൊളിഞ്ഞതായി അറിയിക്കുകയാണ് മറ്റുചിലർ. മലപ്പുറത്ത് മതിലുപണിതപ്പോൾ മുള്ളുവേലിയായി പോയി എന്നാണ് മറ്റൊരു വീഡിയോയിലെ പരിഹാസം. കരുനാഗപ്പള്ളിയിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത മറ്റൊരാൾ കളിയാക്കുന്നത് ഇങ്ങനെ: ഇടതുകോട്ട...മണ്ണാംകട്ട ..സ്‌കൂൾ കുട്ടികളെ വരെ പിടിച്ചുനിർത്തിയിരിക്കുന്നു.
എറണാകുളം-തൃശൂർ ദേശീയ പാതയിൽ നിന്നാണ് മറ്റൊരു വീഡിയോ. കൃത്യം നാലുമണി..ഇതാ ഇവിടെ മുതൽ ആളില്ല..തിരുവനന്തപുരത്ത് നിന്ന് വരുന്ന വണ്ടിയാ..സംഭവം പൊട്ടി...അതിലൊരുസംശയവുമില്ല കേട്ടോ.. ഇതിന് മറുപടിയായി സൈബർ സഖാക്കളുടെ ശക്തമായ മറുപടിയും വരുന്നുണ്ട്. 'ആൾക്കാർ പോയിക്കൊണ്ടിരിക്കുന്ന സമയം. 4 മണിക്ക് ഇതിന്റെ പ്രതിജ്ഞ ചൊല്ലും ഊളകളേ... ആ പ്രതിജ്ഞ ചൊല്ലുന്ന സമയം ഉള്ള വീഡിയോ ഇടെടോ..അകെ 4 മുതൽ 4.15 വരെ ആണെടോ സമയം, ഇതിൽ ആൾക്കാർ പരിപാടിക്ക് പോകാൻ നടന്നു പോകുന്നത് ഇതിൽ വ്യക്തമായി കാണാം'
അയ്യേ, ചില ഇടത്തു മാത്രം കാണുന്ന ഇതിനാണോ മതിൽ എന്ന് പറയുക...സാധാരണ ജനങ്ങൾ വെറുതെ വലഞ്ഞത് മെച്ചം..മതിൽ മുറിഞ്ഞ ചിത്രമിട്ടിട്ട് ഒരാളുടെ പ്രതികരണം ഇങ്ങനെ. മറ്റൊരാർ ഇങ്ങനെ കളിയാക്കുന്നു:'ചില നഗരങ്ങളിൽ ചാനലുകാരുടെ മുന്നിൽ രണ്ടു തരം മതിൽ. എന്നാൽ ഗ്രാമങ്ങളിലെ ദേശിയ പാതയിൽ മതിൽ നിർമ്മാണം പൂർത്തിയായില്ലെന്ന് മേസ്ത്രി അറിയിച്ചു.. കാവിലെ അടുത്ത പാട്ടു മത്സരത്തിനകം മതിൽ നിർമ്മാണം തീർക്കുമെന്നും മേസ്ത്രി പറയാൻ പറഞ്ഞു... വനിതാ മതിലിനായി ഒരു മാസം പ്രയത്‌നിച്ച എല്ലാ കല്ലുപണി കാർക്കും കൂലി കൊടുക്കാൻ വഴിയില്ലെന്നും പറയാൻ പറഞ്ഞു'.
അതേസമയം, എസ്എൻഡിപിയുടെ ആഭിമുഖ്യത്തിൽ വനിതാ മതിലിൽ പങ്കെടുത്ത പല വനിതകളും കാര്യമറിയാതെയാണ് എത്തിയതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായി. തങ്ങളോട് എസ്എൻഡിപിയുടെ പരിപാടിയാണെന്ന് അറിയിച്ചിരുന്നില്ലെന്നും, വീട്ടിലുള്ളവർക്ക് വനിതാ മതിലിൽ പങ്കെടുക്കുന്നത് ഇഷ്ടമില്ലെന്നും ചിലർ പ്രതികരിക്കുന്ന ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടു. ഏതായാലും അയ്യപ്പ ജ്യോതി പലയിടത്തും മുറിഞ്ഞെന്ന് പരിഹസിച്ച സൈബർ സഖാക്കൾക്ക് ചുട്ട മറുപടി കൊടുക്കാൻ ഒരവസരമായി കരുതിയിരിക്കുകയാണ് സംഘപരിവാർ സൈബർ പ്രചാരകർ.