- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശബരിമല വിഷയം വച്ച് എല്ലാ പാർട്ടികളും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്; ഇപ്പൊ ഈ പെണ്ണുങ്ങൾ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമ്മാരെല്ലാം സന്നിധാനത്ത് കയറിയത് '; ശബരിമലയിൽ കയറിയ യുവതികൾക്കെതിരെ ആഞ്ഞടിച്ച് ജഗതിയുടെ മകൾ പാർവതി ഷോൺ
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ കേരളം സംഘർഷഭരിതമായ ഹർത്താൽ വരെ കണ്ടു. ഈ അവസരത്തിലാണ് സന്നിധാനത്ത് പ്രവേശിച്ച കനകദുർഗയ്ക്കും ബിന്ദുവിനുമെതിരെ വിമർശന ശരവുമായി നടൻ ജഗതി ശ്രീകുമാറിന്റെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവതി ഷോൺ.
'ശബരിമല വിഷയം വച്ച് എല്ലാ പാർട്ടികളും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്; ഇപ്പൊ ഈ പെണ്ണുങ്ങൾ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമ്മാരെല്ലാം സന്നിധാനത്ത് കയറിയത് വർഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഈ പെണ്ണുങ്ങൾക്ക് വിചാരിച്ചാലെന്താണെന്ന് പാർവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിക്കുന്നു. മെഡിക്കൽ കോളേജിൽ പോയി നോക്കൂ... ഒരു കട്ടിൽ നേരാവണ്ണം പോലും അവിടെ ഇല്ല, അതിനൊന്നും വാദിക്കാൻ ആരുമില്ലെയെന്ന് പാർവതി കൂട്ടിച്ചേർത്തു
ശബരിമലയിൽ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം എല്ലാവരും ആലോചിക്കണം. 41 ദിവസം വ്രതമെടുത്ത് പോകുന്ന അയ്യപ്പന്റെ യഥാർത്ഥ ഭക്തരുണ്ട് അവരെ കളങ്കപ്പെടുത്താതിരിക്കുക എന്നും പാർവതി വീഡിയോയിൽ പറയുന്നുണ്ട്. എല്ലാ ഫെമിനിച്ചികൾക്കും എന്റെ അഭിവാദ്യങ്ങൾ എന്നുപറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
പാർവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ