- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വനിതാ തീവ്രവാദികൾ' എന്ന പരാമർശം വിവാദമായതിന് പിന്നാലെ 'ഭീരുക്കൾ' എന്നാക്കി തിരുത്തി; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ രൂക്ഷവിമർശനവുമായി കോറിയോഗ്രഫർ പ്രസന്ന മാസ്റ്റർ; എല്ലാ അയ്യപ്പ ഭക്തരുടേയും വിശ്വാസത്തിന് മുറിവേറ്റെന്നും പ്രസന്ന മാസ്റ്ററുടെ ഫേസ്ബുക്ക് കുറിപ്പ്
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ പലഭാഗങ്ങിലുള്ള അയ്യപ്പ ഭക്തരിൽ നിന്നും പ്രതിഷേധാഗ്നി ഉയരുകയാണ്. ഇതിനിടയിൽ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക സാംസ്കാരിക രംഗത്തുള്ള പലരും അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് യുവതീപ്രവേശനത്തെ എതിർത്തുകൊണ്ട് ഡാൻസ് കോറിയോഗ്രഫറായ പ്രസന്ന മാസ്റ്റർ രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രസന്ന മാസ്റ്റർ ഇക്കാര്യം തുറന്ന് പറഞ്ഞത്.
അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ശബരിമല ദർശനം നടത്തിയതിനു ശേഷമാണ് ഞെട്ടിക്കുന്ന വാർത്ത കേട്ടതെന്നും പ്രസന്ന പറഞ്ഞു. ശബരിമല ദർശനം നടത്തിയത് 'വനിതാ തീവ്രവാദികൾ' എന്ന പരാമർശം വിവാദമായതിനെ തുടർന്ന് എഡിറ്റ് ചെയ്ത് ഭീരുക്കൾ എന്നാക്കി മാറ്റുകയായിരുന്നു. എല്ലാ അയ്യപ്പ ഭക്തരുടെയും വിശ്വാസത്തിന് മുറിവേറ്റുവെന്നും പ്രസന്ന കുറിപ്പിൽ പറയുന്നു.
രണ്ടു പേരുടെയും അഹങ്കാരത്തിന് കുഞ്ഞുങ്ങളും വൃദ്ധരുമുൾപ്പെടെ 30,000 തേത്താളം വരുന്ന ഭക്തർ മൂന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നതായും ശബരിമലയിൽ ഇന്ന് കരിദിനമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഇതിലൂടെ ഈ ഭീരുക്കൾ എന്താണ് നേടിയതെന്നും അദേഹം ഫേയ്സ്ബുക്കിൽ ചോദ്യമുയർത്തി.