- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ ഡി സിനിമാസ് പുറമ്പോക്ക് ഭൂമിയിലെന്ന് കളക്ടറുടെ റിപ്പോർട്ട്; അന്വേഷണ റിപ്പോർട്ട് റവന്യു മന്ത്രിക്ക് കൈമാറി; പഠിച്ചശേഷം നടപടിയെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ; ജയിലിലായതിനു പിന്നാലെ ജനപ്രിയതാരത്തിന്റെ ബിസിനസ് സാമ്രാജ്യവും നിലംപൊത്തുമോ?
തിരുവനന്തപുരം: ചാലക്കുടിയിൽ നടൻ ദിലീപന്റെ ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന് തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സ്ഥിരീകരിച്ചു. വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഭൂമി കയ്യേറിയാണു മൾട്ടിപ്ലക്‌സ് നിർമ്മിച്ചതെന്നാണ് ആരോപണം. ഇതു പരിശോധിക്കാൻ കലക്ടർ ഡോ. എ. കൗശികനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കലക്ടർ റിപ്പോർട്ട് നൽകിയത്. രാജ ഭൂമിയായിരുന്ന സ്ഥലം പിന്നീടു സർക്കാർഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കലക്ടർ തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. മുൻ കലക്ടർ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയർന്നതെന്നും കലക്ടർ പറഞ്ഞു. അതേസമയം ദിലീപിന്റെ കൈയേറ്റം സാധുകരിക്കാൻ സിപിഐ മന്ത്രി ഇടപെട്ടന്ന ആരോപണവും ഉയർന്നു വന്നിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുൻ
തിരുവനന്തപുരം: ചാലക്കുടിയിൽ നടൻ ദിലീപന്റെ ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന് തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സ്ഥിരീകരിച്ചു. വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഭൂമി കയ്യേറിയാണു മൾട്ടിപ്ലക്‌സ് നിർമ്മിച്ചതെന്നാണ് ആരോപണം. ഇതു പരിശോധിക്കാൻ കലക്ടർ ഡോ. എ. കൗശികനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കലക്ടർ റിപ്പോർട്ട് നൽകിയത്. രാജ ഭൂമിയായിരുന്ന സ്ഥലം പിന്നീടു സർക്കാർഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കലക്ടർ തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. മുൻ കലക്ടർ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയർന്നതെന്നും കലക്ടർ പറഞ്ഞു. അതേസമയം ദിലീപിന്റെ കൈയേറ്റം സാധുകരിക്കാൻ സിപിഐ മന്ത്രി ഇടപെട്ടന്ന ആരോപണവും ഉയർന്നു വന്നിരുന്നു.
സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.
സംസ്ഥാന രൂപവത്കരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി.
ആലുവ സ്വദേശി സന്തോഷ് നൽകിയ പരാതിയിൽ തൃശൂർ ജില്ലാ കളക്ടർ എം.എസ് ജയ ദിലീപിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതി ഹിയറിങിനായി ലാൻഡ് റവന്യൂ കമ്മീഷറോട് നിർദേശിച്ചു. നേരത്തെ കളക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കിയ ലാൻഡ് റവന്യൂ കമ്മീഷണർ, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ തൃശ്ശൂർ ജിലാ കളക്ടർ രണ്ടു വർഷമായിട്ടും ഉത്തരവിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ആറു തവണ കളക്ടറെ നേരിട്ട് കണ്ടിട്ടും പരിഹാരമുണ്ടായില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിലായി ഡി സിനിമാസിന്റെ ഭൂമി വീണ്ടും വിവാദമായപ്പോൾ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് കളക്ടറോട് ആവശ്യപ്പെട്ടത്.
സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളിൽ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാൻഡ് റവന്യു കമ്മിഷണർ 2015ൽ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ച് അനുകൂലമാക്കി.
ഡി സിനിമാസ് എന്ന തിയറ്റർ സമുച്ചയം സർക്കാർ പുറംപോക്ക് ഭൂമികൈയേറിയെന്നും ആരോപണം ഉയർന്നിരുന്നു. കെട്ടിടം പണിതിരിക്കുന്നത് സർക്കാർ വക പുറംപോക്ക് ഭൂമിയിലാണെന്ന് പരാതിയുമായി അഭിഭാഷകൻ കെ സി സന്തോഷാണ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു എന്നും പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരിൽ മിച്ചഭൂമിയായി സർക്കാർ രേഖകളിൽ ഉൾപ്പെടുത്തിയതുമാണെന്നും പരാതിയിൽ പറയുന്നു.
1964ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സർക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങൾക്കല്ലാതെ മറ്റാർക്കും ഇത് ഉപയോഗിക്കാൻ അധികാരമല്ലെന്നും പരാതിക്കാരനായ അഭിഭാഷകൻ ആരോപിക്കുന്നു. എന്നാൽ 2006ൽ ഈ ഭൂമിയിൽ നിന്നും 92.9 സെന്റ് ഭൂമി നടൻ ദിലീപ് വാങ്ങിയതായി രേഖയുണ്ട്.
ബിജു ഫിലിപ്, അഗസ്റ്റിൻ, പോൾ, സജി എന്നിവരിൽ നിന്നാണ് അദ്ദേഹം ഭൂമി വാങ്ങിയിരിക്കുന്നത്. 2013-ൽ തന്നെ ഇതിനെതിരെ തൃശൂർ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ദിലീപിന്റെ കൈവശമുള്ളത് പുറംപോക്ക് ഭൂമിയല്ലെന്ന് കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിലും കാര്യങ്ങൾ നടന് അനുകൂലമായിരുന്നു.
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളോടെ പ്രവർത്തനം ആരംഭിച്ച ഡി സിനിമാസിൽ 420, 240, 240 എന്നക്രമത്തിൽ 800 സീറ്റുകളും വിശാലമായ ഫുഡ് കോർട്ടും ഉണ്ട്. ചാലക്കുടി കേന്ദ്രീകരിച്ച് ദിലീപ് തുടക്കമിട്ട ഡി സിനിമാസ് മൾട്ടിപ്ലെക്സ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി.