- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഡിജിപി ജോസഫ് തോമസ് അന്തരിച്ചു; കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ മുഖ്യ ചുമതല വഹിച്ച വ്യക്തി; സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക്
കൊച്ചി:വിജിലൻസ് ഡയറക്ടറായും, പൊലീസ് ആസ്ഥാനത്ത് ഐജിയായും പ്രവർത്തിച്ച മുൻ ഡിജിപി ജോസഫ് തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൈനിക സേവനത്തിന് ശേഷം പൊലീസിൽ എത്തിയ ജോസഫ് തോമസ്, 2001ലാണ് വിരമിച്ചത്.കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ മുഖ്യ ചുമതല ഇദ്ദേഹത്തിനായിരുന്നു.മൃതദേഹം കലൂർ ആസാദ് റോഡിലെ വസതിയിൽ. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ന് തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപം വിജോ ഭവൻ സെമിത്തേരിയിൽ നടക്കും. തിരുവനന്തപുരം ലോ കോളേജിൽ ബിരുദ പഠനത്തിന് ശേഷം അഞ്ച് വർഷം കരസേനയിൽ ക്യാപ്ടനായി സേവനമനുഷ്ഠിച്ച ജോസഫ് തോമസിന് 1964-ൽ ഐ.പി.എസ്.സെലക്ഷൻ ലഭിച്ചു. പാലക്കാട് അസി.എസ്‌പിയായിട്ടായിരുന്നു സേവനം ആരംഭിച്ചത്. തുടർന്ന് കണ്ണൂർ എസ്‌പി, തിരുവനന്തപുരം, കൊച്ചി കമ്മിഷണർ, കൊച്ചി റേഞ്ച് ഐ.ജി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, കേരള ബുക്ക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടറായിരുന്നു. 2001-ൽ വിജി
കൊച്ചി:വിജിലൻസ് ഡയറക്ടറായും, പൊലീസ് ആസ്ഥാനത്ത് ഐജിയായും പ്രവർത്തിച്ച മുൻ ഡിജിപി ജോസഫ് തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൈനിക സേവനത്തിന് ശേഷം പൊലീസിൽ എത്തിയ ജോസഫ് തോമസ്, 2001ലാണ് വിരമിച്ചത്.കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ മുഖ്യ ചുമതല ഇദ്ദേഹത്തിനായിരുന്നു.മൃതദേഹം കലൂർ ആസാദ് റോഡിലെ വസതിയിൽ. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ന് തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപം വിജോ ഭവൻ സെമിത്തേരിയിൽ നടക്കും.
തിരുവനന്തപുരം ലോ കോളേജിൽ ബിരുദ പഠനത്തിന് ശേഷം അഞ്ച് വർഷം കരസേനയിൽ ക്യാപ്ടനായി സേവനമനുഷ്ഠിച്ച ജോസഫ് തോമസിന് 1964-ൽ ഐ.പി.എസ്.സെലക്ഷൻ ലഭിച്ചു. പാലക്കാട് അസി.എസ്‌പിയായിട്ടായിരുന്നു സേവനം ആരംഭിച്ചത്. തുടർന്ന് കണ്ണൂർ എസ്‌പി, തിരുവനന്തപുരം, കൊച്ചി കമ്മിഷണർ, കൊച്ചി റേഞ്ച് ഐ.ജി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, കേരള ബുക്ക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടറായിരുന്നു. 2001-ൽ വിജിലൻസ് ഡയറക്ടറായി സർവീസിൽ നിന്ന് വിരമിച്ചു.
ഭാര്യ: കാഞ്ഞിരപ്പള്ളി കുരിശുമൂട്ടിൽ മുക്കാടൻ കുടുംബാംഗമായ മറിയമ്മ തോമസ്. മകൾ : ട്വിങ്കിൾ തോമസ്. മരുമകൻ: വി.ജെ.തോമസ് ജോസഫ് വയലാട്ട് (വി.ടി.ജെ.ഗ്രൂപ്പ് ). കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ സഹോദരനാണ്. മറ്റ് സഹോദരങ്ങൾ : പരേതനായ വി.ജെ.ജോസഫ്, വി.ജെ.മാത്യു, വി.ജെ.ആന്റണി, വി.ജെ.ഫ്രാൻസിസ്, മറിയാമ്മ മാത്യു, ഡെയ്സ സെബാസ്റ്റ്യൻ, പരേതയായ ജെസി സാലി.