- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മൂന്നു പേർ കൊല്ലപ്പെട്ട മൗണ്ട് ഇസയിലെ കാരവൻ സ്‌ഫോടനം; കുട്ടികളുടെ പിതാവ് ഉത്തരവാദിയെന്ന് സംശയം
മെൽബൺ: ക്വീൻസ് ലാന്റിലെ മൗണ്ട് ഇസയിൽ കാരവൻ പൊട്ടിത്തെറിച്ച് പിതാവും രണ്ടു കുട്ടികളും കൊല്ലപ്പെട്ട സംഭവം അപകടമല്ലെന്നും ആത്മഹത്യാ കൊലപാതകമാണെന്നും പൊലീസ് സംശയിക്കുന്നു. 38 വയസുകാരനായ ചാർളി ഹിന്ററും മക്കളായ ഏഴു വയസുകാരൻ ന്യോബി ,4 വയസുകാരൻ റിവർ എന്നിവർ കൊല്ലപ്പെട്ട് 11 ദിവസങ്ങൾ പിന്നിടവേയാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. നേ
മെൽബൺ: ക്വീൻസ് ലാന്റിലെ മൗണ്ട് ഇസയിൽ കാരവൻ പൊട്ടിത്തെറിച്ച് പിതാവും രണ്ടു കുട്ടികളും കൊല്ലപ്പെട്ട സംഭവം അപകടമല്ലെന്നും ആത്മഹത്യാ കൊലപാതകമാണെന്നും പൊലീസ് സംശയിക്കുന്നു. 38 വയസുകാരനായ ചാർളി ഹിന്ററും മക്കളായ ഏഴു വയസുകാരൻ ന്യോബി ,4 വയസുകാരൻ റിവർ എന്നിവർ കൊല്ലപ്പെട്ട് 11 ദിവസങ്ങൾ പിന്നിടവേയാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
നേരത്തെ കരുതിയിരുന്നതുപോലെ സ്ഥലത്ത് കാണപ്പെട്ട ഗ്യാസ് ബോട്ടിൽസ് പൊട്ടിത്തെറിച്ചല്ല അപകടമുണ്ടായതെന്നും പകരം സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഫോറെൻസിക് വിദഗ്ദ്ധരും കരുതുന്നു.
സ്‌ഫോടനം പുറത്തുനിന്നല്ല, കാരവാന് അകത്തുനിന്നുമാണ് ഉണ്ടായതെന്ന് മൗണ്ട് ഇസ ഡിസ്ട്രിക്റ്റ് ഓഫീസർ റസ്സൽ മില്ലെർ എ.ബി.സി ന്യൂസിനോട് പറഞ്ഞു. വേറെയാരെങ്കിലും ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നില്ല.
ജൂലൈ 28 നു് രാവിലെ സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ അടുത്തുള്ളൊരു കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നും കാരവാൻ പൊട്ടിത്തെറിച്ചയുടനെ അവർ നിലവിളിച്ചുകൊണ്ട് പുറത്തേയ്‌ക്കോടിയെന്നും അയൽവാസികൾ പറഞ്ഞു.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മില്ലർ ശാന്തപ്രകൃതനും തന്റെ കുട്ടികളെ സ്‌നേഹിക്കുന്നവനു മായിരുന്നെങ്കിലും പലപ്പോഴും വിഷാദവാനായ് കാണപ്പെട്ടിരുന്നെന്നും സുഹൃത്തും തൊട്ടടുത്ത് കട നടത്തുന്നയാളുമായ കെവ് സ്പാനർ നേരത്തെ പറഞ്ഞിരുന്നു.
ഈ സ്‌ഫോടനം പ്രദേശത്തെയാകെ നടുക്കിയിരിക്കുകയാണെന്നും സംഭവത്തിന്റെ ആഘാതത്തിൽനിന്നും ഇനിയും മോചനം നേടിയിട്ടില്ലാത്ത ഹിന്റെർ കുടുംബത്തിന്റെയും ബന്ധുക്കളുടെയും സ്വകാര്യതയെ മാനിക്കണമെന്നും ഡിസ്ട്രിക്റ്റ് ഓഫീസർ റസ്സൽ മില്ലർ അഭ്യർത്ഥിച്ചു.മൗണ്ട് ഇസ അധികാരികളുമായി സഹകരിച്ചുകൊണ്ട് പൊലീസ് ഊർജ്ജിതമായി തന്നെ അന്വേഷണം തുടരുകയാണ്.