- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവദശകം ഇന്ന് സന്ധ്യാപ്രാർത്ഥനയായി ലോകം ഏറ്റുവാങ്ങും; ദൈവദശകം ജപം ഇന്ന് വൈകിട്ട് 6.30 മുതൽ
ശിവഗിരി തീർത്ഥാടനത്തിന്റെ ഒന്നാം ദിനമായ ഇന്നു വൈകിട്ട് അഞ്ചിനു ദൈവദശക രചനാ ശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ അറബ് കവി ഷിഹാബ് ഘാനീം ദൈവദശകം അറബിയിൽ വിവർത്തനം ചെയ്ത് ആലാപനം ചെയ്യും. 6.30 മുതൽ 10 മിനിറ്റ് ലോക മനസ്സ് ശിവഗിരിയിലേക്ക് എന്ന സാർവദേശീയ അഖണ്ഡ ദൈവദശക ജപം. ഇതോടെ ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശ
ശിവഗിരി തീർത്ഥാടനത്തിന്റെ ഒന്നാം ദിനമായ ഇന്നു വൈകിട്ട് അഞ്ചിനു ദൈവദശക രചനാ ശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ അറബ് കവി ഷിഹാബ് ഘാനീം ദൈവദശകം അറബിയിൽ വിവർത്തനം ചെയ്ത് ആലാപനം ചെയ്യും. 6.30 മുതൽ 10 മിനിറ്റ് ലോക മനസ്സ് ശിവഗിരിയിലേക്ക് എന്ന സാർവദേശീയ അഖണ്ഡ ദൈവദശക ജപം. ഇതോടെ ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം സന്ധ്യാ പ്രാർത്ഥനയായി ലോകം ഏറ്റുവാങ്ങും. ദൈവദശകം ശതാബ്ദിആഘോഷങ്ങളോടനുബന്ധിച്ചുള്ള 'ലോകമനസ്സ് ശിവഗിരിയിലേക്ക് ' എന്ന പരിപാടിയുടെ ഭാഗമായാണിത് സംഘടിപ്പിച്ചിരിക്കുന്നത്.
വേദിയിൽ സന്യാസിമാർ ദൈവദശകം ചൊല്ലിക്കൊടുക്കും. തൽസമയം ഇതു വിവിധ ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യും. ഇതു ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾ ഏറ്റുചൊല്ലും. ഈ സമയം പരിസരത്തെ എല്ലാ ഗുരുമന്ദിരരങ്ങളിലും ഭവനങ്ങളിലും ജപം ചൊല്ലണമെന്നാണു നിർദ്ദേശം.മഹാസമാധിയിലെ സമാരാധനയ്ക്ക് ശേഷം ശിവഗിരിമഠത്തിലെ സന്ന്യാസിമാർ സർവ്വചരാചരങ്ങൾക്കുമായി ദൈവദശകം പ്രപഞ്ച സൃഷ്ടാവായ ഏകദൈവത്തിന് സമർപ്പിക്കും. ലോക സമാധാനത്തിനായി വൈകുന്നേരം 6.30മുതൽ 6.40വരെ നടക്കുന്ന പ്രാർത്ഥന ലോകമെമ്പാടുമുള്ള ഭക്തലക്ഷങ്ങൾ ഏറ്റുവാങ്ങും.
'ദൈവമേ കാത്തുകൊൾകങ്ങ് കൈവിടാതിങ്ങുഞങ്ങളെ 'എന്ന് തുടങ്ങി 'ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം' എന്ന വരികളിലവസാനിക്കുന്ന പ്രാർത്ഥന പത്ത് മിനിട്ട് നീളും . തുടർന്ന് പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതഞ്ജൻ പണ്ഡിറ്റ് രമേശ് നാരായണൻ ഹിന്ദുസ്ഥാനി രാഗത്തിൽ ദൈവദശകം ആലപിക്കും. സംഗീത സംവിധായകരായ കെ.ജി.ജയൻ (ജയവിജയ), എം.കെ.അർജുനൻ, വിദ്യാധരൻ മാസ്റ്റർ എന്നിവർ കർണ്ണാട്ടിക് രാഗങ്ങളിലും ആലപിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,ആർ.കെ.കൃഷ്ണകുമാർ (ടാറ്റാ ഗ്രൂപ്പ്), മന്ത്രി കെ.ബാബു, കർദ്ദിനാൾ മാർബസേലിയോസ് ക്ലീമീസ്, വി.മുളീധരൻ, കേരളകൗമുദി ചീഫ്എഡിറ്റർ എം.എസ്.രവി, കെ.മുരളീധരൻ(ദുബായ്) തുടങ്ങിയവർ പങ്കാളികളാവും.
ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലും ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തിൽ ദൈവദശകം പ്രാർത്ഥനായജ്ഞം നടക്കും. അമേരിക്കയിൽ ഫിലാഡെൽഫിയ ശ്രീനാരായണ അസോസിയേഷൻ, അരിസോണ ഗുരുധർമ്മ പ്രചാരണസഭ, ഹൂസ്റ്റൺ ശ്രീനാരായണമിഷൻ, ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ, ഷിക്കാഗോ എസ്.എൻ.ഡി.പി യോഗം ശാഖ, സിംഗപ്പൂർ ശ്രീനാരായണമിഷൻ, ബഹ്‌റൈൻ ഗുരുദേവ സർവ്വീസ് സൊസൈറ്റി, ദുബായ് സേവനം സെന്റർ വിദ്യാചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംഘടനകളാണ് ഇതിന് മുൻകൈയെടുക്കുന്നത്.