ഡാലസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്ത് ചാപ്പൽ നിർമ്മാണത്തിനായി ഡാലസ് ഏരിയ വനിതാ സമാജം സംഘടിപ്പിച്ച ടാലന്റ് ഷോയിൽ നിന്ന് ലഭിച്ച പതിനായിരം ഡോളർ ഭദ്രാസന കൗൺസിൽ അംഗം എൽസൺ സാമുവേലിന് കൈമാറി. നവംബർ 28-ന് വെള്ളിയാഴ്ച ഡാലസ് വലിയ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ടാലന്റ് ഷോയിൽ ഡാലസിലെ വിവിധ ചർച്ചുകളിലെ വനിതാ സമാജം അംഗങ്ങൾ  അവതരിപ്പിച്ച പരിപാടികൾകൊണ്ട് ടാലന്റ് ഷോ വർണ്ണശബളമായി.

ഏരിയ കൺവീനർ റവ.ഫാ. രാജു എം. ദാനിയേൽ, ഏരിയ സെക്രട്ടറി ആൻ വർഗീസ്, ഷൈനി പിലിപ്പ്, അനിതാ തോമസ് എന്നിവർ അടങ്ങിയ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.