ഗാർലന്റ് (ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് വാർഷിക പിക്നിക് സെപ്റ്റംബർ 22 ന് രാവിലെ 10 മുതൽ ഗാർലന്റ് ബ്രോഡ്വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററിൽവെച്ച് നടത്തുന്നതാണെന്നാണ് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്നിക്കിനോടനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങളും, ബാർബിക്യു, കപ്പ, സംഭാരം തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ഉണ്ടായിരിക്കും.

കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ പരിപാടികളാണ് ഈ വർഷം ക്രമീകകരിച്ചിരിക്കുന്നത്. എല്ലാവരേയും പിക്കനിക്കിൽ പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നതായി കോർഡിനേറ്റർമാരും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സാബു മാത്യു 972 302 8026, ഓസ്റ്റിൻ സെബാസ്റ്റ്യൻ 815 494 4235