- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ചിത്രപ്രദർശനം
ഡാളസ്: ബുദ്ധി മാന്ദ്യം ബാധിച്ചു സമുഹത്തിന്റെ നേർരേഖയിൽ നിന്നും അവഗണിക്കപ്പെട്ട ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമിയിൽ നടക്കുന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിച്ചു. സാമുഹ്യ സാംസ്‌കാരിക കലാപ്രവർത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതോടൊപ്പം പൊതുജീവിതത്തിൽ നിന്നും അവഗണിക്കപ്പെട്ടവരെ ഓർമിക്കുവാനും സഹായിക്കുവാനും അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു. ഡാളസ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും ബുദ്ധിമാന്ദ്യം ഉള്ളവർക്കായി നൽകുന്ന സഹായങ്ങളുടെ നിരയിൽ പുതിയ വെളിച്ചം പകരുന്നതുമാണെന്ന് ഫോമ പൊളിറ്റിക്കൽ ഫോറം ചെയർമാൻ രാജു ചാമത്തിൽ അഭിപ്രായപ്പെട്ടു. പട്ടാമ്പിയിലെ കൊപ്പത്തു പ്രവർത്തിക്കുന്ന അഭയം അന്തേവാസികൾക്കുവേണ്ടി നടത്തിയ ദ്വൈദിന ചിത്രകലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത അമ്പതിൽപരം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പി.ജി. ശ്രീനിവാസൻ, ശ്രീജ പ
ഡാളസ്: ബുദ്ധി മാന്ദ്യം ബാധിച്ചു സമുഹത്തിന്റെ നേർരേഖയിൽ നിന്നും അവഗണിക്കപ്പെട്ട ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമിയിൽ നടക്കുന്നു.
പ്രദർശനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിച്ചു. സാമുഹ്യ സാംസ്‌കാരിക കലാപ്രവർത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതോടൊപ്പം പൊതുജീവിതത്തിൽ നിന്നും അവഗണിക്കപ്പെട്ടവരെ ഓർമിക്കുവാനും സഹായിക്കുവാനും അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു.
ഡാളസ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും ബുദ്ധിമാന്ദ്യം ഉള്ളവർക്കായി നൽകുന്ന സഹായങ്ങളുടെ നിരയിൽ പുതിയ വെളിച്ചം പകരുന്നതുമാണെന്ന് ഫോമ പൊളിറ്റിക്കൽ ഫോറം ചെയർമാൻ രാജു ചാമത്തിൽ അഭിപ്രായപ്പെട്ടു.
പട്ടാമ്പിയിലെ കൊപ്പത്തു പ്രവർത്തിക്കുന്ന അഭയം അന്തേവാസികൾക്കുവേണ്ടി നടത്തിയ ദ്വൈദിന ചിത്രകലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത അമ്പതിൽപരം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പി.ജി. ശ്രീനിവാസൻ, ശ്രീജ പള്ളം എന്നിവരാണ് ക്യാമ്പിനു നേതൃത്വം നൽകിയത്. പ്രദർശനത്തിൽ നിന്നും ലഭ്യമാകുന്ന തുക അന്തേവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
അഭയം ഡയറക്ടർ പി. കൃഷ്ണൻ, സാമൂഹ്യപ്രവർത്തകയും എഴത്തുകാരിയുമായ പ്രഭ ഉണ്ണി, എഴുത്തുകാരനായ അഷ്ടമുർത്തി, ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു, സിനിമ പ്രവർത്തകരായ എം.ജി.ശശി, കലവൂർ രവികുമാർ, സാമൂഹ്യ പ്രവർത്തകൻ ടി.എൻ. ജോയി, മ്യൂറൽ പെയിന്റിങ് കേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.



