ഡാളസ്: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിനുവേണ്ടി ഫോമയുടെ സഹകരണത്തോടെ നടക്കുന്ന കെട്ടിട നിർമ്മാണ സഹായ സമാഹരണത്തിന്റെ ഭാഗമായി ഡാളസ് മലയാളി അസോസിയഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാപരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ചെയ്തു.

ഗ്രാന്റ് സ്‌പോൺസറായ ലോസൺ ട്രാവൽ സിഇഒ ബിജു തോമസ് പ്രഥമ ചെക്ക് അസോസിയേഷൻ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യനു നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വ്യവസായിയും സമൂഹ്യസാംസ്‌കാരിക പ്രവർത്തകനുമായ സജി നായർ, ഫോമ പൊളിറ്റിക്കൽ ഫോറം ചെയർമാൻ രാജ ചാമത്തിൽ, അസോസിയേഷൻ സെക്രട്ടറി സാം മത്തായി, മിഡിയ ഡയറക്ടർ രവികുമാർ എടത്വ, സുനിൽ വർഗീസ് തലവടി തുടങ്ങിയവർ സംസാരിച്ചു.

അസോസിയേഷന്റെ ഈ വർഷത്തെ വിവിധോന്മുഖങ്ങളായ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് 'വൈശാഖസന്ധ്യ 2016' എന്ന പേരിൽ കലാപരിപാടി അവതരിപ്പിക്കുന്നത്. മലയാള സിനിമാ, ഗാനലോകത്തെ പ്രത്ഗഭരായ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടിയുടെ വിജയത്തിനായി നോർത്ത് ടെക്‌സസിലെ സാമൂഹ്യസാംസ്‌കാരിക സംഘടനകളുടെ സഹകരണവുമുണ്ട്.

കരോൾട്ടൻ സെന്റ് ഇഗ്‌നേഷ്യസ് ചർച്ച് ഓഡിറ്റോയത്തിൽ എപ്രിൽ ഒമ്പതിനു (ശനി) വൈകുന്നേരം ആറിനാണ് വൈശാഖ സന്ധ്യ അരങ്ങേറുന്നത്.