- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് മൾട്ടി പർപസ് ഓഡിറ്റോറിയം ജോസഫ് മാർത്തോമ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു
ഡാളസ്: മാർത്തോമ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് നിർമ്മിച്ച മൾട്ടി പർപസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്താ നിർവഹിച്ചു. ഡാളസ് ഫോർട്ട് വർത്ത് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഏകദേശം ആറു മില്യൺ ഡോളറോളം ചില വഴിച്ചു ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. 1200 പേർക്ക് ഇരിപ്പിട സൗകര്യം ക്രമീകരിച്ചിരിക്കുന്ന ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷി നിർത്തി നിലവിളക്ക് തെളിയിച്ചാണ് മെത്രാപ്പൊലീത്ത ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഡാളസിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മാർത്തോമ സഭാംഗങ്ങളുടെ ആത്മീകവും ഭൗതീകവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ ഓഡിറ്റോറിയം സഹായകരമാകട്ടെ എന്ന് മെത്രാപ്പൊലീത്ത ആശംസിച്ചു. നിർമ്മാണത്തിന് നേതൃത്വം നൽകിയ എല്ലാ വികാരിമാരേയും ഇടവക ജനങ്ങളേയും സഹകരിച്ച എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നതിനും മെത്രാപ്പൊലീത്ത സമയം കണെ്ടത്തി. ക്വയർ ലീഡർ ജയൻ വർഗീസിന്റെ നേതൃത്
ഡാളസ്: മാർത്തോമ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് നിർമ്മിച്ച മൾട്ടി പർപസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്താ നിർവഹിച്ചു. ഡാളസ് ഫോർട്ട് വർത്ത് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഏകദേശം ആറു മില്യൺ ഡോളറോളം ചില വഴിച്ചു ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്.
1200 പേർക്ക് ഇരിപ്പിട സൗകര്യം ക്രമീകരിച്ചിരിക്കുന്ന ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷി നിർത്തി നിലവിളക്ക് തെളിയിച്ചാണ് മെത്രാപ്പൊലീത്ത ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഡാളസിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മാർത്തോമ സഭാംഗങ്ങളുടെ ആത്മീകവും ഭൗതീകവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ ഓഡിറ്റോറിയം സഹായകരമാകട്ടെ എന്ന് മെത്രാപ്പൊലീത്ത ആശംസിച്ചു. നിർമ്മാണത്തിന് നേതൃത്വം നൽകിയ എല്ലാ വികാരിമാരേയും ഇടവക ജനങ്ങളേയും സഹകരിച്ച എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നതിനും മെത്രാപ്പൊലീത്ത സമയം കണെ്ടത്തി.
ക്വയർ ലീഡർ ജയൻ വർഗീസിന്റെ നേതൃത്വത്തിൽ ഗായക സംഘം ആലപിച്ച ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സമർപ്പണ ശുശ്രൂഷ നടന്നു. ഇടവക വികാരി റവ. സജി. പി. സി. സ്വാഗതമാശംസിച്ചു. ഫാർമേഴ്‌സ് ബ്രാഞ്ച് മേയർ ബോബ് ഫെലിപ്‌സ്, ഗ്രേറ്റ് ഡാലസ് ഇന്തൊ- അമേരിക്കൻ ചേബർ ഓഫ് കോമേഴ്‌സ് പ്രതിനിധി എ. കെ. മാഗൊ, ഭദ്രാസന പ്രതിനിധി ഡോ. ഫിലിപ്പ് വർഗീസ്, കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. രാജു ദാനിയേൽ സൗത്ത് വെസ്റ്റ് സെന്റർ പ്രതിനിധി റവ. അലക്‌സ് ചാക്കോ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസ് പ്രസിഡന്റ് ഇന്ദു റെഡ്ഡി, കേരള അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി റോയ് കൊടുവത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
ഓഡിറ്റോറിയം നിർമ്മാണം നിശ്ചിത സമയത്ത് പൂർത്തീകരിക്കുവാൻ നേതൃത്വം നൽകിയ കൺവീനർ തോമസ് മാത്യു റിപ്പോർട്ട് സമർപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ സോവനീയറിന്റെ പ്രകാശനം കൺവീനർ ബിജിലി ജോർജിൽ നിന്നും മെത്രാപ്പൊലീത്താ ഏറ്റുവാങ്ങി. ഓഡിറ്റോറിയം നിർമ്മാണത്തിൽ വിവിധ തലങ്ങളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചവരെ ഫലകം നൽകി മെത്രാപ്പൊലീത്താ ആദരിച്ചു.
മെത്രാപ്പൊലീത്തയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഇടവക ട്രസ്റ്റിമാരും റവ. മാത്യു സമുവേലും ചേർന്ന് തിരുമേനിയെ ഏല്പിച്ചു. ഇടവക സെക്രട്ടറിയുടെ നന്ദി പ്രകാശനത്തിനും സഭാ മണ്ഡലം മെമ്പർ റ്റി. പി. മാത്യുവിന്റെ പ്രാർത്ഥനയ്ക്കും മെത്രാപ്പൊലീത്തയുടെ ആശീർവാദത്തിനും ശേഷം ഉദ്ഘാടന ചടങ്ങുകൾ സമാപിച്ചു.
അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കി തരുന്ന ദൈവത്തിലുള്ള പൂർണവിശ്വാസവും ആത്മീക വളർച്ചയോടൊപ്പം ഭൗതീക വളർച്ചയും ആവശ്യമാണെന്ന് തിരിച്ചറിവുള്ള ഇടവക ജനങ്ങളുടെ അകമഴിഞ്ഞ സഹകരണവുമാണ് പദ്ധതിയെ വിജയത്തിലേക്കെത്തിച്ചതെന്ന് നിർമ്മാണ പ്രവർത്തനങ്ങളിൽ പൂർണ്ണസമയവും ആത്മർത്ഥതയോടെ പ്രവർത്തിച്ച കൺവീനർ തോമസ് മാത്യുവും ഇടവക വികാരി റവ. സജി പിസിയും അസിസ്റ്റന്റ് വികാരി മാത്യു സാമുവേലും പറഞ്ഞു.



