ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ  17 നു (ശനി) രാവിലെ 10ന് ഗാർലന്റ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു.

(BLOOD AND IT'S DISORERS) എന്ന വിഷയത്തെക്കുറിച്ച്  ഡോ. എം വി പിള്ള മുഖ്യ പ്രഭാഷണം നടത്തും. തുടർന്നു മാത്യു പടവിലിന്റെ മാജിക്ക് പ്രദർശനവും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഡാളസ് ഫോർട്ട് വർത്തിലെ എല്ലാ സീനിയർ അംഗങ്ങളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബാബു സി. മാത്യു, റോയ് കൊടുവത്ത്, ഷാജു ഏബ്രഹാം, രമ സുരേഷ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: രമ സുരേഷ് 469 417 9106 FREE.

റിപ്പോർട്ട്: പി.പി. ചെറിയാൻ