- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസ് സെന്റ് മേരീസ് ദേവാലയത്തിന്റെ സിൽവർ ജൂബിലിയാഘോഷം സമാപിച്ചു
ഡാലസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാലസ് സെന്റ് മേരീസ് ദേവാലയത്തിന്റെ സിൽവർ ജൂബിലിയാഘോഷം സമാപിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹീത നേതൃത്വത്തിലും അഭിവന്ദ്യ മെത്രാപ്പൊലീത്താമാരുടെ മഹനീയ സാന്നിധ്യത്തിലും നടത്തപ്പെട്ട സിൽവർ ജൂബിലിയാഘോഷങ്ങൾ ഭക്തി നിർഭരവും ആത്മനിറവുമുള്ളതുമായിരുന്നു. ഓഗസ്റ്റ് 8 ശനിയ
ഡാലസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാലസ് സെന്റ് മേരീസ് ദേവാലയത്തിന്റെ സിൽവർ ജൂബിലിയാഘോഷം സമാപിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹീത നേതൃത്വത്തിലും അഭിവന്ദ്യ മെത്രാപ്പൊലീത്താമാരുടെ മഹനീയ സാന്നിധ്യത്തിലും നടത്തപ്പെട്ട സിൽവർ ജൂബിലിയാഘോഷങ്ങൾ ഭക്തി നിർഭരവും ആത്മനിറവുമുള്ളതുമായിരുന്നു.
ഓഗസ്റ്റ് 8 ശനിയാഴ്ച രാലെ 9.30 ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യ ബലിയിൽ അഭിവന്ദ്യ മെത്രാപ്പൊലീത്തമാരും വന്ദ്യ കോർ എപ്പിസ്കോപ്പാമാരും വൈദിക ശ്രേഷ്ഠരും സഹ കാർമ്മികത്വം വഹിച്ചു. വിവിധ ദേവാലയങ്ങളിൽ നിന്നായി നൂറു കണക്കിന് വിശ്വാസികളും വി. ആരാധനയിൽ സംബന്ധിച്ചു. കോപ്റ്റിക്, അർമീനിയൻ, എത്യോപ്യൻ ഓർത്തഡോക്സ് സഭകളിലേയും ഡാലസ് മേഖലയിലെ മറ്റ് എക്യുമിനിക്കൽ ചർച്ചുകളിലേയും വൈദീകരും ഒട്ടേറെ പ്രതിനിധികളും വി. ആരാധനയിൽ പങ്കു ചേർന്നു.

തുടർന്നു പരിശുദ്ധ പിതാവിന്റെ അനുഗ്രഹീത പ്രഭാഷണം നടന്നു. ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തു ദേവന്റെ അരുമ ശിഷ്യരായ നാം സഹിഷ്ണതയുള്ളവരായിരിക്കണമെന്നും ലോകത്തിന് മുഴുവൻ നന്മയുടേയും സ്നേഹത്തിന്റേയും ഉത്തമ മാതൃക കാട്ടി കൊടുത്ത ആ ക്രിസ്തുവിനെയാണ് നാം ആരാധിക്കുന്നതെന്നും അതിനാൽ ക്രൈസ്തവ മൂല്യം ഉയർത്തി കാട്ടി സമൂഹത്തിന് മുഴുവൻ മാതൃകയായി ജീവിക്കുവാൻ പരിശുദ്ധ ബാവാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ‘ സഭാ സമാധാനം' എന്നത് എന്റെ ആഗ്രഹമാണെന്നും അതി വിദൂരമല്ലാത്ത ഭാവിയിൽ അത് സായത്തമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അതിനായി ശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും പരിശുദ്ധ ബാവ സൂചിപ്പിച്ചു.
സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘സോവനീറിന്റെ ' പ്രകാശന കർമ്മവും പരിശുദ്ധ ബാവാ നിർവ്വഹിച്ചു. സെന്റ് മേരീസ് പള്ളിയുടെ സ്ഥാപക വൈദികനായ വെരി. റവ. വി. എം. തോമസ് കോർ എപ്പിസ്കോപ്പാ, വെരി. റവ. ജോസഫ് സി. ജോസഫ് കോർ എപ്പിസ്ക്കോപ്പാ, ഇപ്പോഴത്തെ വികാരി റവ. ഫാ. പോൾ തോട്ടക്കാട്ട് എന്നിവരേയും പള്ളിയുടെ സ്ഥാപക കുടുംബാംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. അവരുടെ സേവനങ്ങളെ ദൈവ സന്നിധിയിൽ വിലമതിക്കട്ടേയെന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു. വികാരി റവ. ഫാ. പോൾ തോട്ടയ്ക്കാട് കൃതജ്ഞത രേകപ്പെടുത്തി. സ്നേഹ വിരുന്നോടെ രണ്ട് ദിവസം നീണ്ടു നിന്ന ജൂബിലയാഘോഷങ്ങൾക്ക് സമാപനമായി. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.



