- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം വാൻ സംഭാവന നല്കി
ഡാളസ്: കാലം ചെയ്ത അഭിവന്ദ്യ സഖറിയാസ് മാർ തിയോഫിലോസ് സഫ്രഗന്മാർത്തോമാ മെത്രാപൊലീത്ത 1983 ൽ ആരംഭിച്ച മാർത്തോമ്ാ ഡെവലപ്മെന്റ്‌സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഡാളസ് സെന്റ് പോൾസ് മാർത്തോമായുവജനസഖ്യം 14 ലക്ഷം വിലമതിക്കുന്ന ഒരു വാൻ സംഭാവന നൽകി. ഹരിപ്പാട് തീരദേശപ്രദേശങ്ങളിലുള്ള അറന്നൂറിൽ പരം കാൻസർ കിഡ്നിരോഗികളെ ശുശ്രൂഷിക്കുന്നതിനും, അവരെ സന്ദർശിക്കുന്നതിനും സന്നദ്ധ സേവാപ്രവർത്തകർ ദീർഘനാളുകളായി ആഗ്രഹിച്ചിരുന്ന വാഹനമാണ് ഡാളസ് സെന്റ്‌പോൾസ് യുവജനസഖ്യാംഗങ്ങൾ സംഭാവനയായി നൽകിയതെന്ന് റവ.തോമസ്മാത്യു(ഡയറക്ടർ) പറഞ്ഞു. പുതിയ വാഹനത്തിന്റെ ആശീർവാദ കർമ്മം ചെങ്ങന്നൂർ മാവേലിക്കരഭദ്രാസനാധിപൻ റൈറ്റ്സ് റവ.തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌ക്കോപ്പാനിർവ്വഹിച്ചു.കാവൽ ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർചെയ്തിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ അനേക രോഗികൾക്ക് ആശ്വാസംപകരുന്നതാണെന്ന് എപ്പിസ്‌ക്കോപ്പാ പറഞ്ഞു. ഡാളസ് സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം ഭാരവാഹികളായ അലക്സ്‌ജേക്കബ്സെ ക്രട്ടറി), ബിനുവർഗീസ്(വൈസ് പ്രസിഡന്റ്), റോബിൻചേലങ്കരി(
ഡാളസ്: കാലം ചെയ്ത അഭിവന്ദ്യ സഖറിയാസ് മാർ തിയോഫിലോസ് സഫ്രഗന്മാർത്തോമാ മെത്രാപൊലീത്ത 1983 ൽ ആരംഭിച്ച മാർത്തോമ്ാ ഡെവലപ്മെന്റ്‌സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഡാളസ് സെന്റ് പോൾസ് മാർത്തോമായുവജനസഖ്യം 14 ലക്ഷം വിലമതിക്കുന്ന ഒരു വാൻ സംഭാവന നൽകി.
ഹരിപ്പാട് തീരദേശപ്രദേശങ്ങളിലുള്ള അറന്നൂറിൽ പരം കാൻസർ കിഡ്നിരോഗികളെ ശുശ്രൂഷിക്കുന്നതിനും, അവരെ സന്ദർശിക്കുന്നതിനും സന്നദ്ധ സേവാപ്രവർത്തകർ ദീർഘനാളുകളായി ആഗ്രഹിച്ചിരുന്ന വാഹനമാണ് ഡാളസ് സെന്റ്‌പോൾസ് യുവജനസഖ്യാംഗങ്ങൾ സംഭാവനയായി നൽകിയതെന്ന് റവ.തോമസ്മാത്യു(ഡയറക്ടർ) പറഞ്ഞു.
പുതിയ വാഹനത്തിന്റെ ആശീർവാദ കർമ്മം ചെങ്ങന്നൂർ മാവേലിക്കരഭദ്രാസനാധിപൻ റൈറ്റ്സ് റവ.തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌ക്കോപ്പാനിർവ്വഹിച്ചു.കാവൽ ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർചെയ്തിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ അനേക രോഗികൾക്ക് ആശ്വാസംപകരുന്നതാണെന്ന് എപ്പിസ്‌ക്കോപ്പാ പറഞ്ഞു.
ഡാളസ് സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം ഭാരവാഹികളായ അലക്സ്‌ജേക്കബ്സെ ക്രട്ടറി), ബിനുവർഗീസ്(വൈസ് പ്രസിഡന്റ്), റോബിൻചേലങ്കരി(ട്രസ്റ്റി), ഷാലു ഫിലിപ്പ്(കൺവീനർ) എന്നിവരുടെനേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്എപ്പിസ്‌ക്കോപ്പാ എല്ലാ മംഗങ്ങളും നേർന്നു.