- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ വേൾഡ് മലയാളി കൗൺസിൽ ഓണം ആഘോഷിച്ചു
ഗാർലന്റ് (ഡാളസ്): ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ മൂന്നു ഡബ്ല്യുഎംസി പ്രൊവിൻസുകൾ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം വൈവിധ്യമാർന്ന കലാപരിപാടികൾകൊണ്ടും വ്യത്യസ്ത അവതരണ രീതികൾ കൊണ്ടും അവിസ്മരണീയ അനുഭവമായി മാറി.ഗാർലന്റ് സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ആൻസി തലച്ചെല്ലൂർ, ലിജി സോയ് എന്നിവർ പ്
ഗാർലന്റ് (ഡാളസ്): ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ മൂന്നു ഡബ്ല്യുഎംസി പ്രൊവിൻസുകൾ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം വൈവിധ്യമാർന്ന കലാപരിപാടികൾകൊണ്ടും വ്യത്യസ്ത അവതരണ രീതികൾ കൊണ്ടും അവിസ്മരണീയ അനുഭവമായി മാറി.
ഗാർലന്റ് സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ആൻസി തലച്ചെല്ലൂർ, ലിജി സോയ് എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ചു. അലക്‌സ് അലക്‌സാണ്ടാർ മുഖ്യാതിഥിയായിരുന്നു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂൾ ആൻഡ് കോളജ് മാനേജർ റവ. റമ്പാൻ ജോസഫിനെ സദസിനു പരിചയപ്പെടുത്തി.
ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് വർഗീസ് മാത്യു സ്വാഗതമാശംസിച്ചു. റവ. ജോസഫ് റമ്പാൻ, വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ എന്നിവർ ചേർന്ന് നിലവിളക്കു തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി ഗ്ലോബൽ നേതാവ് ഗോപാല പിള്ള ആശംസാപ്രസംഗം നടത്തി.
തുടർന്ന് ആഘോഷങ്ങളുടെ ഭാഗമായി വിവിധ നൃത്തനൃത്യങ്ങളും കലാ പ്രകടനങ്ങളും സ്‌കിറ്റുകളും അരങ്ങേറി. കലാരംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക അവാർഡുകൾ സമ്മാനിച്ചു.
രോഹിത നായർ ഓണാഘോഷ പരിപാടികളുടെ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.
റിപ്പോർട്ട്: പി.പി.ചെറിയാൻ



