ദമ്മാം: ദമാം കിങ് ഫഹദ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർ ലഗേജുകൾ പാക്ക് ചെയ്യുമ്പോൾ ജാഗ്രത പുലർത്തിക്കൊള്ളൂ. കയർ കൊണ്ട് കെട്ടിയ ലഗേജുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിM ക്കുകയാണ് ദമാം എയർപോർട്ട് അധികൃതർ.

കയർ കൊണ്ട് കെട്ടിയ ലഗേജുകൾ ഇനി മുതൽ ദമ്മാം കിങ് ഫഹദ് എയർപോർട്ടിൽ അനുവദിക്കില്‌ളെന്ന് എയർപോർട്ട് അഥോറിറ്റി അറിയിച്ചു. ദമ്മാം കിങ് ഫഹദ് എയർ പോർട്ട് അഥോറിറ്റി ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എയർ പോർട്ടിൽ ലഗേജുകൾ വഹിക്കുന്ന ബെൽട്ടിൽ കയറുകൾ കുടുങ്ങി തകരാറുകളും അപകടങ്ങളും സംഭവിക്കുകയും വിമാനങ്ങൾ വൈകുകയും ചെയ്തതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം.

യാത്രക്കാർ കയറുകൊണ്ട് ബന്ധിക്കാതെ ലഗേജുകൾ കൊണ്ടുവരണമെന്നും അല്‌ളെങ്കിൽ പ്‌ളാസ്റ്റിക് കൊണ്ട് പൊതിയണമെന്നും എയർ ഇന്ത്യ അറിയിച്ചു.