മ്മാം ഇന്ത്യൻ സ്‌കൂളിലേക്ക് പുതിയ ഗതാഗത സംവിധാനം നടപ്പിൽ വരുമെന്ന് ഉറപ്പായതോടെ ഇന്ത്യക്കാർ ഉൾപ്പെട്ട ബസ് ഡ്രൈവർമാർ ആശങ്കയിൽ. അടുത്ത അധ്യയന വർഷം പുതിയ ഗതാഗത സംവിധാനം നിലവിൽ വരുന്നതോടെ തങ്ങളുടെ തൊഴിൽ നഷ്ട്ടപ്പെടുമെന്ന ആശങ്കയിലാണ് സ്വകാര്യ ബസ്, വാൻ ഡ്രൈവർമാർ.

തങ്ങളുടെ തൊഴിലിന് പ്രശ്‌നങ്ങൾ വരാതെ രമ്യമായി വിഷയം പരിഹരിക്കണമെന്ന ആവശ്യവുമായി ഡ്രൈവർമാർ രംഗത്തെത്തിയിട്ടുണ്ട്. അഞ്ഞൂറോളം ഇന്ത്യൻ ഡ്രൈവർമാരാണ് സ്‌കൂൾ ഗതാഗത സംവിധാനത്തെ ആശ്രയിച്ച് ജീവിക്കുന്നത്, കുട്ടികൾ കൂട്ടത്തോടെ സ്‌കൂൾ ഏർപ്പെടുത്തുന്ന പുതിയ സംവിധാനത്തിലേക്ക് മാറിയാൽ ഈ മേഖലയിലുള്ളവർ പ്രതിസന്ധിയിലാവും.