- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമ്മാം സ്കൂളിൽ ഫീസ് വർധനവും സമയമാറ്റവും; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മലയാളി സംഘടനകൾ; ഇന്ത്യൻ അംബാസിഡർക്ക് പരാതി നല്കാൻ തീരുമാനം; പ്രതിഷേധം ശക്തമാകുന്നു
സമയമാറ്റവും ഫീസ് വർദ്ധനവും നടപ്പിലാക്കാനുള്ള ദമാം ഇന്ത്യൻ സ്‌കൂൾ നടപടിക്കെതിരെ എതിർപ്പ് ശക്തമാകുന്നു. നടപടിക്കെതിരെ ഒരു കൂട്ടം മലയാളി സംഘടനകൾ ചേർന്ന് ആക്ഷൻ കമ്മിറ്റി രുപീകരിച്ചു.സ്‌കൂൾ രക്ഷാധികാരി കൂടിയായ ഇന്ത്യൻ അംബാസഡർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ആക്ഷൻ കമ്മിറ്റി. ദമാം സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡ
സമയമാറ്റവും ഫീസ് വർദ്ധനവും നടപ്പിലാക്കാനുള്ള ദമാം ഇന്ത്യൻ സ്‌കൂൾ നടപടിക്കെതിരെ എതിർപ്പ് ശക്തമാകുന്നു. നടപടിക്കെതിരെ ഒരു കൂട്ടം മലയാളി സംഘടനകൾ ചേർന്ന് ആക്ഷൻ കമ്മിറ്റി രുപീകരിച്ചു.സ്‌കൂൾ രക്ഷാധികാരി കൂടിയായ ഇന്ത്യൻ അംബാസഡർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ആക്ഷൻ കമ്മിറ്റി.
ദമാം സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്, മലയാളി സംഘടനകളായ ഒ.ഐ.സി.സി, നവോദയ, നവയുഗം, ഇതര സംസ്ഥാന കൂട്ടായ്മകൾ എന്നിവരാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കിടയിൽ നടത്തിയ സർവ്വേ തട്ടിപ്പായിരുന്നുവെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. രക്ഷിതാക്കളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാനുള്ള ആസൂത്രിത ശ്രമമായിരുന്നു സർവ്വെയെന്നും ഭാരവാഹികൾ പറഞ്ഞു.
സ്‌കൂൾ ഭരണ സമിതി തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പരാതി നൽകുമെന്നും കമ്മിറ്റി അറിയിച്ചു.