തിനേഴായിരത്തിലേറെ വിദ്യാർത്ഥികളുള്ള ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ചൂട് പിടിക്കുകയാണ്. സഈ മാസം 25ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് മലയാളികൾ ഉൾപ്പെടെ ഒമ്പത് പേരാണ് അന്തിമ ലിസ്റ്റിലുള്ളത്.

അബ്ദുസ്സലാം കണ്ണിയം, റഷീദ് ഉമർ ചെറിയകൊത്തൂർ എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ. തമിഴ്‌നാട് സ്വദേശികളായ ചിന്നപ്പൻ ആരോഗ്യസ്വാമി, ജെ ഫ്രാൻസിസ് ബോർഗിയോ, ബീഹാർ സ്വദശി ആരിഫ് ഖാൻ, മഹാരാഷ്ട്ര സ്വദേശി ഇർഫാൻ ഇഖബാൽ ഖാൻ, തെലുങ്കാന സ്വദേശി മുഹമ്മദ് അബ്ദുൽ വാരിസ്, യുപി സ്വദേശി മുഹമ്മദ് അഖ്തർ ഹസ്‌നൈൻ, ആന്ധ്രാപ്രദേശ് സ്വദേശി സൈദ് സൈനുൽ ആബിദീൻ എന്നിവരാണ് മത്സര രംഗത്തുള്ള മറ്റുള്ളവർ

രക്ഷിതാക്കളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഏഴു പേർക്കാണ് ഭരണ സമിതിയിൽ അംഗത്വമുള്ളത്. മത്സര രംഗത്തുള്ള ഒമ്പതു പേരിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നയാളാവും സ്‌കൂൾ ചെയർമാൻ.25 ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെ ബോയ്‌സ് സ്‌കൂളിലാണ് തെരഞ്ഞെടുപ്പ്. അന്നു തന്നെ ഫലപ്രഖ്യാപനമുണ്ടാവും. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഇന്ത്യൻ എംബസിയുടെയും മേൽനോട്ടത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

2015 ഫെബ്രുവരി 28 ന് മുമ്പായി സ്‌കൂളിൽ അഡ്‌മിഷൻ നേടിയ ഫീസ് കുടിശ്ശിക ഇല്ലാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണ് വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കുക. ഒരു സംസ്ഥാനത്തിന് പരമാവധി രണ്ട് പേരെയാണ് മാനേജിങ് കമ്മിറ്റിയലേക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവശ്യം രണ്ട് മലയാളികൾ മാത്രമാണ് മത്സര രംഗത്തുള്ളത്.