ന്നു രാവിലെ ദമാമിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ട ജെറ്റ് എയർവേയ്‌സ് യാത്രക്കിടെ  എയർ ഗട്ടറിൽപ്പെട്ടതിനെ തുടർന്ന്  ഒഴിവാത് വൻ ദുരന്തം. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരുക്ക്. എയർഗട്ടറിൽ പെട്ടതിനെ തുടർന്ന് വിമാനം മൂന്ന് തവണ തലകീഴായി മറിഞ്ഞു. വിമാനം പറന്നുയർന്ന് ഒരു മണിക്കൂർ പിന്നിടവേയായിരുന്നു അപ്രതീക്ഷിത അപകടം.

ആശങ്കകൾക്കൊടുവിൽ രാവിലെ ഏഴുമണിയോടെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയതിനുശേഷം യാത്രക്കാരെ അനന്തപുരി ആശുപത്രിയിലേയ്ക്കു മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.