- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമ്മാം ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ്; മൂന്ന് മലയാളികൾ സ്ഥാനാർത്ഥി പട്ടികയിൽ; അന്തിമ പട്ടിക 15 ന്; തെരഞ്ഞെടുപ്പ് 25 ന്
ദമ്മാം: പതിനേഴായിരത്തിലേറെ വിദ്യാർത്ഥികളുള്ള ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഭരണ സമിതി തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, ബിഹാർ, യു.പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള പത
ദമ്മാം: പതിനേഴായിരത്തിലേറെ വിദ്യാർത്ഥികളുള്ള ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഭരണ സമിതി തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, ബിഹാർ, യു.പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള പത്തു പേരാണ് പട്ടികയിലുള്ളത്. ഡോ. അബ്ദുസ്സലാം, റഷീദ് ചെറിയ കൂതൂർ, മുഹമ്മദ് നജീബ് അരഞ്ഞിക്കൽ എന്നിവരാണ് കേരളത്തിൽ നിന്നുള്ളവർ. ഡോ. ജെ ഫ്രാൻസിസ്, ചിന്നപ്പൻ ആരോഗ്യസാമി (തമിഴ്‌നാട്), ഡോ. സയ്യിദ് സൈനുൽ ആബിദീൻ (ആന്ധ്ര), മുഹമ്മദ് അബ്ദുൽ വാരിസ് (തെലുങ്കാന), ഡോ. ആരിഫ് ഖാൻ (ബിഹാർ), ഇർഫാൻ ഇഖ്ബാൽ ഖാൻ (മഹാരാഷ്ട്ര), മുഹമ്മദ് അക്തർ ഹസ്‌നൈൻ (യു.പി) എന്നിവരാണ് മറ്റുള്ളവർ.
പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 12 ആണ്. ഏപ്രിൽ 25ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടിക 15ന് പ്രഖ്യാപിക്കും. ബോയ്‌സ് സ്‌കൂളിൽ കാലത്ത് 8 മുതൽ വൈകിട്ട് 5 വരെയായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറയ്ക്ക് അന്നു തന്നെ ഫല പ്രഖ്യാപനവും നടക്കും.
മൂന്നു വർഷം കാലാവധിയുള്ള ഏഴംഗ ഭരണ സമിതിയിൽ കേരളത്തിൽ നിന്നും രണ്ടു പേർക്കായിരിക്കും അവസരം. കേരളത്തിൽ നിന്നും കൂടുതൽ പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോകുകയാണുണ്ടായത്. വിദ്യാഭ്യാസ മന്ത്രാല യത്തിന്റെ മേൽനോട്ടത്തിലുള്ള ഇലക്ഷൻ കമ്മീഷനായിരിക്കും തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുക. 9,000ത്തോളം പേരാണ് വോട്ടർ പട്ടികയിലുള്ളത്.
www.iisdammam.edu.sa വെബ്‌സൈറ്റിൽ തെരഞ്ഞെടുപ്പ് വിശദാംശങ്ങൾ ലഭിക്കുന്ന പേജിൽ 2015ലെ ഫസ്റ്റ് വോട്ടേഴ്‌സ് ലിസ്റ്റിൽ വിദ്യാർത്ഥിയുടെ അഡ്‌മിഷൻ നമ്പർ നൽകിയാൽ വോട്ടറുടെ വിവരമറിയാം.സ്‌കൂളിൽ പഠിക്കുന്ന ആദ്യത്തെ കുട്ടിയുടെ പേരും പ്രവേശന നമ്പറും രക്ഷിതാവിന്റെ പേരുമാണ് പട്ടികയിലുണ്ടാവുക. ഇന്ത്യൻ പാസ്‌പോർട്ടുള്ളവരുടെ പേര് മാത്രമാണ് ഉൾപ്പെടുത്തുക. ഈ വർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടിയുടെ സഹോദരങ്ങൾ സ്‌കൂളിൽ പഠിക്കുന്നില്ലെങ്കിൽ രക്ഷിതാവിന്റെ പേര് പട്ടികയിൽനിന്ന് ഒഴിവാക്കും.