- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ വാഹനങ്ങളുടെ സേവനം അവസാനിപ്പിക്കാൻ ദമാം ഇന്ത്യൻ സ്‌കൂൾ; പൊതു ഗതാഗത സംവിധാനം ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനം; രക്ഷിതാക്കളുടെ അംഗീകാരത്തിനായി സർവ്വേ
മലയാളികൾ ഉൾപ്പെട്ട പ്രവാസി കുട്ടികൾ ഏറെ പഠിക്കുന്ന ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ സ്വകാര്യ വാഹനങ്ങളുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനം. 18500 വിദ്യാർത്ഥികളുള്ള ദമ്മാം ഇന്ത്യൻ സ്‌കൂളിൽ പൊതുഗതാഗത സംവിധാനം ഏർപ്പെടുത്താനാണ് പുതിയ ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ രക്ഷിതാക്കൾ അംഗീകരിച്ചാൽ പൊതു ഗതാഗത സംവിധാനം എർപെടുത്തുവെന
മലയാളികൾ ഉൾപ്പെട്ട പ്രവാസി കുട്ടികൾ ഏറെ പഠിക്കുന്ന ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ സ്വകാര്യ വാഹനങ്ങളുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനം. 18500 വിദ്യാർത്ഥികളുള്ള ദമ്മാം ഇന്ത്യൻ സ്‌കൂളിൽ പൊതുഗതാഗത സംവിധാനം ഏർപ്പെടുത്താനാണ് പുതിയ ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ രക്ഷിതാക്കൾ അംഗീകരിച്ചാൽ പൊതു ഗതാഗത സംവിധാനം എർപെടുത്തുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട. രക്ഷിതാക്കൾക്കിടയിൽ അഭിപ്രായ സർവ്വേ നടത്തി, ഭൂരിപക്ഷം ആഗ്രഹിക്കുന്ന സംവിധാനം എർപെടുത്തുമെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ സർക്കുലറിൽ അറിയിച്ചു. രക്ഷിതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും അന്തിമ രൂപം നൽകുക. സ്വകാര്യ സംവിധാനം സ്‌കൂളിന്റെ നിയത്രണത്തിലല്ലാത്തതാണ്‌രക്ഷിതാക്കൾക്കിടയിൽ സർവ്വേ നടത്തുന്നതെന്ന് സ്‌ക്കൂൾ ഭരണ സമിതി അറിയിച്ചു.
പ്രധാന റോഡുകളിൽ വലിയ ബസ്സുകളും, ചെറിയ റോഡകളിൽ കോസ്റ്റർ വാനുകളും സർവ്വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി നിരവധി ഗതാഗത സ്ഥാപനങ്ങളുമായി ചർച നടക്കുന്നുണ്ട്. നിലവിലുള്ള ഗതാഗത പ്രശ്‌നം പരിഹരിക്കാൻ പൊതു ഗതാഗത സംവിധാനം കൊണ്ട് വരിക മാത്രമാണ് പരിഹാരമെന്ന് സ്‌കൂൾ ചെയർമാൻ ഡോ.അബ്ദുസ്സലാം പറഞ്ഞു.
കുട്ടികളെ കൊണ്ടുപോവുന്ന സ്വകാര്യ വാഹനത്തിന്റെ ചക്രത്തിൽ കുടുങ്ങി കഴിഞ്ഞ ആഴ്ച നാലാം ക്ലാസ് വിദ്യാർത്ഥി ഉദയ് ശ്രീകുമാർ മരണപെട്ടിരുന്നു. ഇതിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ സുരക്ഷയെ ചൊല്ലി രക്ഷിതാക്കൾക്കിടയിൽ വ്യാപകമായ പരാതി ഉയർന്നിരുന്നു. നിലവിൽ നാലായിരം വിദ്യാർത്ഥികൾക്ക് മാത്രമെ സ്‌കൂൾ ബസ്സിന്റെ സേവനം ലഭ്യമാകുന്നുള്ളു.