മുംബൈ: ഡാൻസ് ബാറിൽ ഒളിപ്പിച്ച 18 പെൺകുട്ടികളെ പൊലീസ് നടത്തിയ റെയ്ഡിൽ രക്ഷപ്പെടുത്തി. താനെയിൽ ഒരു ഡാൻസ് ബാറിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ബാറിന്റെ കെണിയിൽപ്പെട്ടുപോയ പെൺകുട്ടികളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. താനെയിൽ ശനിയാഴ്ചയാണ് നഗരത്തെ ഞെട്ടിച്ച റെയ്ഡ് നടന്നത്.

അഡീഷണൽ പൊലീസ് കമ്മീഷണർ മക്രാന്ത് റാനഡെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാറിൽ റെയ്ഡ് നടത്തിയത്. പാതിരാത്രി വരെ ബാറിൽ പെൺകുട്ടികളെക്കൊണ്ട് ഡാൻസ് ചെയ്യിച്ചു വരാറുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പെൺകുട്ടികളെ ബാറിന്റെ ബേസ്മെന്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബേസ്മെന്റിൽ നിന്നാണ് 18 പേരെയും പുറത്തെത്തിച്ചത്.