നത്ത ചൂടിൽ പൊള്ളുകയാണ് കുവൈറ്റ്. ദിവസങ്ങളായി രാജ്യത്തെ താപനില 50 ഡിഡ്രി സെൽഷ്യൽസിനു മുകളിൽ എത്തിയതോടെ ജനങ്ങൾ ചൂടിൽ വലയുകയാണ്.ഈദ് ആഘോഷങ്ങളെപ്പോലും ചൂട് ബുദ്ധിമുട്ടിലാക്കിയതായി റിപ്പോർട്ട്. പെരുന്നാൾ ദിനത്തിൽപ്പോലും ചൂട് മൂലം പലരും ആഘോഷങ്ങളിൽ നിന്നും വിട്ടുനിന്നു. ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.

പല ദിവസങ്ങളിലായി 50 ഡിഗ്രി താപനിലയാണ് രേഖപ്പടുത്തിക്കൊണ്ടിരിക്കുന്നത്. ഈ സമയങ്ങളിൽ വാഹനങ്ങളിലും മറ്റും രേഖപ്പെടുത്തപ്പെട്ട താപനില അതിലും കൂടുതലാണ്. പകലുകളിൽ മാത്രമല്ല, രാത്രിയിലും ചൂടിനു കുറവൊന്നുമില്ല. പുറത്തിറങ്ങിയാൽ ചൂടുകാറ്റ് ഏൽക്കേണ്ട സ്ഥിതിയാണ്. ഏതാനും ദിവസംകൂടി ഇപ്പോഴത്തെ കാലവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

ചൂട് കൂടിയതോടെ ചൂടുകാരണമുള്ള അസുഖങ്ങളും വ്യാപകമായി. സൂര്യപ്രകാശത്തിലും ചൂടുകാറ്റിലും തൊലിപ്പുറം വരണ്ടുപോകുന്നതിനു പുറമേ തൊണ്ടവരൾച്ച തുടങ്ങിയവയും വ്യാപകമായുണ്ട്.