- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഗിയില്ലെങ്കിലും വിഷഭക്ഷണം ഇഷ്ടം പോലെ; എലിവിഷത്തിന് ഉപയോഗിക്കുന്ന കാസിയ മസാലപ്പൊടിയിലും മരുന്നിലും; കണ്ടെത്താൻ മാർഗമില്ല
കൊച്ചി: നെസ്‌ലെയുടെ മാഗി ഇന്ത്യ വിട്ടതോടെ വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾക്കെതിരെ സർക്കാർ ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് ചിലരെങ്കിലും വിചാരിച്ചു കാണും. എന്നാൽ അറിയുക, പല രാജ്യങ്ങളും നിരോധിച്ച ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം കഴിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കരളിനും വൃക്കയ്ക്കും മാരക രോഗങ്ങൾ, വായിലെ അ
കൊച്ചി: നെസ്‌ലെയുടെ മാഗി ഇന്ത്യ വിട്ടതോടെ വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾക്കെതിരെ സർക്കാർ ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് ചിലരെങ്കിലും വിചാരിച്ചു കാണും. എന്നാൽ അറിയുക, പല രാജ്യങ്ങളും നിരോധിച്ച ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം കഴിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
കരളിനും വൃക്കയ്ക്കും മാരക രോഗങ്ങൾ, വായിലെ അർബുദം, മൂത്രസംബന്ധമായ രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയവ സമ്മാനിക്കുന്ന കാസിയ എന്ന വിഷം സുഗന്ധ വ്യഞ്ജനത്തിന്റെ ലേബലിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. വിവിധരാജ്യങ്ങളിൽ ഓർഗാനിക് എലിവിഷമായി ഉപയോഗിക്കുന്ന വസ്തുവായ കാസിയ നമ്മുടെ നാട്ടിൽ വീടുകളിൽ കറുവപ്പട്ടയ്ക്കു പകരമായും ആയുർവേദ മരുന്നിലെ ചേരുവയായും ഉപയോഗിച്ചു വരുന്നു.
അടുത്ത കാലത്ത് വൃക്കരോഗികളുടേയും കരൾ രോഗികളുടേയും എണ്ണം വർദ്ധിച്ചു വരുന്നതിന് കാസിയയും ഒരു കാരണമായി പറയപ്പെടുന്നുണ്ട്. ആയുർവേദ മരുന്നുകളിലും മസാലപ്പൊടികളിലും കറവപ്പട്ടയുടെ സ്ഥാനത്താണ് കാസിയ ചേർക്കുന്നത്.
ഒരു കിലോഗ്രാം കറുവപ്പട്ടക്ക് 350 മുതൽ 400 രൂപ വരെ വിലവരും. എന്നാൽ ചൈന, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽനിന്ന് 60 രൂപക്ക് ഇറക്കുമതി ചെയ്യുന്ന കാസിയ പരമാവധി നൂറു രൂപ നൽകിയാൽ സുലഭമായി ലഭിക്കും. അമ്പതോളം ആയുർവേദ മരുന്നുകളിൽ കറുവപ്പട്ട ആവശ്യമായി വരുന്നുണ്ട്. എന്നാൽ ഇതിനായി അധികവും കാസിയയാണ് ഉപയോഗിക്കപ്പെടുന്നതെന്നാണ് കണ്ടെത്തൽ. കറുവപ്പട്ടയുടെ പേരിൽ കാസിയ തന്നെ വിൽപ്പന നടത്തി വരുന്നുണ്ട്.
ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയൊന്നുമുണ്ടായില്ല. എരിവും രുചിയും കൂടുതലായതിനാലും വിലക്കുറവായിനാലും മസാല കമ്പനികളും ആയുർവേദ മരുന്ന് ഉൽപ്പാദകരും കാസിയോ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കറുവപ്പട്ടയുടെ പേരിൽ വിഷാംശമടങ്ങിയ കാസിയ ചേർക്കുന്നത് കണ്ടുപിടിക്കാൻ ഇനിയും സംവിധാനമായിട്ടില്ല.
കാസിയ ചേർക്കുന്നത് പരിശോധിക്കാൻ രണ്ടുവർഷം മുമ്പ് ഫുഡ് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിനുള്ള സംവിധാനം സംസ്ഥാനത്തില്ല. സംസ്ഥാനത്തെ ലാബുകളിൽ ഇതിനായി സംവിധാനം ഉണ്ടാക്കാനാവശ്യപ്പെട്ട് ഉത്തരവിറങ്ങിയിരുന്നെങ്കിലും നടപ്പിലായിട്ടില്ല. മൈസൂരിലെ ലാബിലേക്കാണ് കേരളത്തിൽ നിന്നുള്ള സാമ്പിളുകൾ അയയ്‌ക്കേണ്ടതെങ്കിലും ഫുഡ് ഇൻസ്‌പെക്ടർമാർ സംസ്ഥാനത്തെ ലാബിലേക്ക് തന്നെയാണ് അയയ്ക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പൈസസ് റിസർച്ചിൽ നടത്തിയ പരിശോധനകളിൽ കാസിയയിലെ വിഷാംശം സ്ഥിരീകരിച്ചിട്ടുണ്ട്.