- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശസ്നേഹത്തെക്കുറിച്ച് വാതോരാതെ അവകാശവാദം ഉന്നയിക്കുന്നവർ സൈക്കിൾ റിക്ഷ ഓടിച്ചുകുടുംബം നടത്തുന്ന ഈ പഞ്ചാബിയെ അറിയുമോ? ഇന്ത്യക്കുവേണ്ടി ചാരപ്രവർത്തനം നടത്തി പാക് ജയിലിൽ നരകയാതന അനുഭവിച്ചു മടങ്ങിയ ഡാനിയേലിന് ഇഷ്ടം പാക് ജയിൽ തന്നെ
ഗുർദാസ്പുർ ജില്ലയിലെ ദാദ്വാൻ പട്ടണത്തിലെ തെരുവിലെത്തിയാൽ ഡാനിയേൽ മാസിയെ കാണാം. ഒരു സൈക്കിൾ റിക്ഷയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ മനുഷ്യൻ. വെറുമൊരു സൈക്കിൾ റിക്ഷക്കാരന് എന്താണ് പ്രസക്തി എന്ന ചോദ്യമുണ്ടാകാം. വികസനത്തിന്റെ നേർത്ത തരിപോലും എത്തിനോക്കിയിട്ടില്ലാത്ത കുടുസുമുറിയിൽ ഭാര്യയ്ക്കും മൂന്നുമക്കൾക്കുമൊപ്പം കഴിയുന്ന ഡാനിയേൽ മാസിയെ ചിലരെങ്കിലും അറിയും. ഇന്ത്യയുടെ പരമോന്നത രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നയാളാണ് ഡാനിയേൽ. റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ)യിൽ സഹായിയായിരിക്കെ ഒരു ഡസസിലേറെ തവണ പാക്കിസ്ഥാൻ സന്ദർശിച്ച് അവിടെനിന്ന് വിവരങ്ങൾ ചോർത്തിയ ഇന്ത്യയുടെ വിശ്വസ്തൻ. പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രങ്ങളുടെയും പാലങ്ങളുടെയും ഭൂപടങ്ങൾ ശേഖരിക്കുകയായിരുന്നു ഡാനിയേലിന്റെ ദൗത്യം. ദേര ബാബ നാനാക് സെക്ടറിൽനിന്നാണ് ഡാനിയേൽ പാക്കിസ്ഥാനിലേക്ക് കടന്നിരുന്നത്. ഓരോ തവണയും പോയി മൂന്നുദിവസത്തിനുശേഷം തിരിച്ചുവരും. തിരിച്ചുവരുമ്പോൾ 3000 രൂപയാണ് അധികൃതർ നൽകുന്ന പ്രതിഫലം. ഇങ്ങനെയൊരു ദൗത്
ഗുർദാസ്പുർ ജില്ലയിലെ ദാദ്വാൻ പട്ടണത്തിലെ തെരുവിലെത്തിയാൽ ഡാനിയേൽ മാസിയെ കാണാം. ഒരു സൈക്കിൾ റിക്ഷയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ മനുഷ്യൻ. വെറുമൊരു സൈക്കിൾ റിക്ഷക്കാരന് എന്താണ് പ്രസക്തി എന്ന ചോദ്യമുണ്ടാകാം. വികസനത്തിന്റെ നേർത്ത തരിപോലും എത്തിനോക്കിയിട്ടില്ലാത്ത കുടുസുമുറിയിൽ ഭാര്യയ്ക്കും മൂന്നുമക്കൾക്കുമൊപ്പം കഴിയുന്ന ഡാനിയേൽ മാസിയെ ചിലരെങ്കിലും അറിയും.
ഇന്ത്യയുടെ പരമോന്നത രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നയാളാണ് ഡാനിയേൽ. റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ)യിൽ സഹായിയായിരിക്കെ ഒരു ഡസസിലേറെ തവണ പാക്കിസ്ഥാൻ സന്ദർശിച്ച് അവിടെനിന്ന് വിവരങ്ങൾ ചോർത്തിയ ഇന്ത്യയുടെ വിശ്വസ്തൻ. പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രങ്ങളുടെയും പാലങ്ങളുടെയും ഭൂപടങ്ങൾ ശേഖരിക്കുകയായിരുന്നു ഡാനിയേലിന്റെ ദൗത്യം.
ദേര ബാബ നാനാക് സെക്ടറിൽനിന്നാണ് ഡാനിയേൽ പാക്കിസ്ഥാനിലേക്ക് കടന്നിരുന്നത്. ഓരോ തവണയും പോയി മൂന്നുദിവസത്തിനുശേഷം തിരിച്ചുവരും. തിരിച്ചുവരുമ്പോൾ 3000 രൂപയാണ് അധികൃതർ നൽകുന്ന പ്രതിഫലം.
ഇങ്ങനെയൊരു ദൗത്യത്തിനിടെ 1993-ൽ ഡാനിയേൽ പാക്കിസ്ഥാനിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ചാരപ്രവർത്തി നടത്തിയതിനായിരുന്നു അറസ്റ്റ് നാലുവർഷത്തോളം ജയിലിൽ കഴിഞ്ഞു. നാറോവാൽ, ലാത്തോർ, റാവൽ പിണ്ടി സിയാൽകോട്ട് എന്നിവിടങ്ങളിലെ ജയിലുകളിൽ മാറിമാറി തടവിലിട്ടു. അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. എന്നിട്ടും ഒരിക്കൽപ്പോലും താൻ ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിക്കുകയാണെന്ന വിവരം ഡാനിയേൽ വെളിപ്പെടുത്തിയില്ല.
നാലുവർഷത്തെ ജയിൽ ജീവിതത്തിനുശേഷം തിരിച്ചെത്തിയപ്പോൾ 15,000 രൂപയാണ് ഡാനിയേലിന് ലഭിച്ചത്. പിന്നീട് ഉപജീവനത്തിന് സൈക്കിൾ റിക്ഷ ചവിട്ടാൻ തുടങ്ങി. വീട്ടുവേല ചെയ്ത് ഭാര്യയും കുടുംബത്തെ പുലർത്തുന്നു. റോയ്ക്കുവേണ്ടി രഹസ്യ ദൗത്യങ്ങളുമായി പാക്കിസ്ഥാനിൽ പോയവരെ വേറെയും ദാദ്വാനിൽ കണ്ടുമുട്ടാനാവും. ചിലരൊക്കെ ജയിലിലാണ്. നാട്ടിൽ തിരിച്ചെത്തിയവർ ഡാനിയേലിനെപ്പോലെ ഉപജീവനത്തിന് കഷ്ടപ്പെടുന്നു. പിടിക്കപ്പെട്ടുകഴിഞ്ഞാൽ ഇവർക്ക് ധനസഹായം നൽകുന്നത് റോ നിർത്തും.
ജയിലിൽ താൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഡാനിയേൽ പറയുന്നു. 1999-ൽ കോട്‌ലാഖ്പത് ജയിലിൽനിന്ന് മോചനം കിട്ടി നാട്ടിലെത്തി കുറച്ചുനാളുകൾക്കകം ഡാനിയേലിന്റെ ഒരുവശം തളർന്നുപോയി. മരണത്തെ മുഖാമുഖം കണ്ടായിരുന്നു പിന്നീട് ജീവിതം. ആരും തന്നെ സഹായിക്കുകയോ തിരഞ്ഞുനോക്കുകയോ ചെയ്തില്ലെന്നും ഡാനിയേൽ പറയുന്നു.
രാജ്യസ്‌നേഹത്തിന്റെ പേരിൽ ഈ ദൗത്യങ്ങൾക്ക് തയ്യാറാകുന്ന വേറെയും കുറേപ്പേർ ഇവിടെയുണ്ട്. രാജ്യസ്‌നേഹം അവശേഷിപ്പിച്ച മുറിവുകൾ മാത്രമാണ് അവരുടെ ശരീരത്തിലും മനസ്സിലും ഉള്ളത്. കൊള്ളക്കാർക്ക് ഇതിനെക്കാൾ മാന്യത ലഭിക്കുന്നുണ്ടെന്ന് ഇവർ പരാതിയായി പറയുന്നു.