- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂർഖാലാന്റ് പ്രക്ഷോഭം വംശനാശം നേരിടുന്ന മൃഗങ്ങളെ പ്രതിസന്ധിയിലാക്കി; ഡാർജിലിങ് മൃഗശാലയിലെ മുന്നൂറ്റൻപതോളം മൃഗങ്ങൾ പട്ടിണിയിൽ; സ്വതന്ത്ര സംസ്ഥാനത്തിനായുള്ള സമരം ശക്തമാകുമ്പോൾ
ഡാർജിലിങ് : ഗൂർഖാലാൻഡിനു വേണ്ടി നടക്കുന്ന പ്രക്ഷോഭം അതിശക്തം. സിലിഗുരിയിൽ 22നു നടക്കുന്ന സർവകക്ഷി സമ്മേളനത്തിലാണ് ഏവരുടേയും പ്രതീക്ഷ. ഇന്നലെയും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. കരിങ്കൊടിയുമേന്തി നിരത്തിലിറങ്ങിയ ഗൂർഖ ജന്മുക്തി മോർച്ച പ്രക്ഷോഭകർ സംസ്ഥാന സർക്കാരിനെതിരായി മുദ്രാവാക്യങ്ങൾ മുഴക്കുകയും മുഖ്യമന്ത്രി മമത ബാനർജിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രക്ഷോഭം മൂലം ഭക്ഷ്യവസ്തുക്കളുടെ വരവു നിലച്ചതിനാൽ ഡാർജിലിങ് മൃഗശാലയിലെ മുന്നൂറ്റൻപതോളം മൃഗങ്ങൾ പട്ടിണിയുടെ ഭീഷണിയിലായി. വംശനാശം നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയാണിത്. കിഴക്കൻ ഹിമാലയത്തിലെ 49 ഇനം അപൂർവ ജീവികളാണ് ഇവിടെയുള്ളത്. ഇതും ഗൗരവത്തോടെയാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ കാണുന്നത്. അതുകൊണ്ട് തന്നെ ചർച്ചയിലൂടെ പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമിടുന്നത്. ഡാർജിലിങ് മേഖലയിൽ മരുന്നുകടകളൊഴികെ ഒന്നും തുറന്നു പ്രവർത്തിക്കുന്നില്ല. ഇവിടെ ഇന്റർനെറ്റ് സേവനം ഇന്നലെയും പുനഃസ്ഥാപിച്ചില്ല. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനാലാണ് ഇന്റർനെറ്റ് സേവനം ന
ഡാർജിലിങ് : ഗൂർഖാലാൻഡിനു വേണ്ടി നടക്കുന്ന പ്രക്ഷോഭം അതിശക്തം. സിലിഗുരിയിൽ 22നു നടക്കുന്ന സർവകക്ഷി സമ്മേളനത്തിലാണ് ഏവരുടേയും പ്രതീക്ഷ. ഇന്നലെയും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. കരിങ്കൊടിയുമേന്തി നിരത്തിലിറങ്ങിയ ഗൂർഖ ജന്മുക്തി മോർച്ച പ്രക്ഷോഭകർ സംസ്ഥാന സർക്കാരിനെതിരായി മുദ്രാവാക്യങ്ങൾ മുഴക്കുകയും മുഖ്യമന്ത്രി മമത ബാനർജിയുടെ കോലം കത്തിക്കുകയും ചെയ്തു.
പ്രക്ഷോഭം മൂലം ഭക്ഷ്യവസ്തുക്കളുടെ വരവു നിലച്ചതിനാൽ ഡാർജിലിങ് മൃഗശാലയിലെ മുന്നൂറ്റൻപതോളം മൃഗങ്ങൾ പട്ടിണിയുടെ ഭീഷണിയിലായി. വംശനാശം നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയാണിത്. കിഴക്കൻ ഹിമാലയത്തിലെ 49 ഇനം അപൂർവ ജീവികളാണ് ഇവിടെയുള്ളത്. ഇതും ഗൗരവത്തോടെയാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ കാണുന്നത്. അതുകൊണ്ട് തന്നെ ചർച്ചയിലൂടെ പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമിടുന്നത്.
ഡാർജിലിങ് മേഖലയിൽ മരുന്നുകടകളൊഴികെ ഒന്നും തുറന്നു പ്രവർത്തിക്കുന്നില്ല. ഇവിടെ ഇന്റർനെറ്റ് സേവനം ഇന്നലെയും പുനഃസ്ഥാപിച്ചില്ല. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനാലാണ് ഇന്റർനെറ്റ് സേവനം നിർത്തിവച്ചത്. അക്രമം പരിഹാരമാർഗമല്ലെന്നും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും മമതയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും പ്രക്ഷോഭകരെ ഓർമിപ്പിച്ചു. സഖ്യകക്ഷിയായിട്ടും ബിജെപിയുടെ ഡാർജിലിങ് എംപി എസ്.എസ്.അലുവാലിയ സ്ഥലത്തുനിന്നു മാറിനിൽക്കുന്നതിനെ മോർച്ച അപലപിച്ചു.
കേന്ദ്രവുമായി ഏതു സമയത്തും ചർച്ച നടത്താൻ തങ്ങൾ തയാറാണെന്നും എന്നാൽ ഡാർജിലിങ്ങിൽ നിന്നു മുഴുവൻ സേനയെയും പിൻവലിക്കാതെ സംസ്ഥാന സർക്കാരുമായി ചർച്ചയ്ക്കില്ലെന്നും മോർച്ച നേതാവ് അമർസിങ് റായ് എംഎൽഎ പറഞ്ഞു.



