- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
വെള്ളരിക്കുണ്ട്: പള്ളിയിലേക്ക് പോയ യുവതിയെ കാണാനില്ല. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ യുവതിയെയാണ് ഇന്നലെ രാവിലെ 7.15 മുതൽ വീട്ടിൽ നിന്നും കാണാതായത്.
പാത്തിക്കര തടത്തിൽ ഹൗസിൽ ടി.ജെ. ഫിലിപ്പിന്റെ മകൾ ലിയ ഫിലിപ്പാണ് (20) ഇന്നലെ പള്ളിയിലേക്കാണെന്ന് വ്യാജന വീട്ടിൽ നിന്നും പുറപ്പെട്ടത്. മകൾ തിരിച്ചെത്താത്തതിനെ തുടർന്നാണ് പിതാവ് വെള്ളരിക്കുണ്ട് പൊലീസിൽ സ്റ്റേഷനിൽ പരാതി നൽകിയത്. ലിയമോൾ ഫിലിപ്പ് പരപ്പ സ്വദേശിയായ വിജയ് പെയിന്റിങ് തൊഴിലാളി നിധിനൊപ്പമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇവർ വിവാഹിതരായതായി വെള്ളരിക്കുണ്ട് പൊലീസ് പിതാവിനെ അറിയിച്ചു.
വിവാഹ വിവരം അറിഞ്ഞ പിതാവ് പൊട്ടിക്കരഞ്ഞാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയത്. മകളെ കാണാതിരിക്കുന്ന അമ്മയോട് താൻ ഇനി എന്ത് പറയും എന്നൊക്കെ പിതാവ് വിളിച്ചുപറയുന്നുണ്ടായിരുന്നു. പിതാവിന്റെ സങ്കടം കണ്ട ചില പൊലീസുകാരുടെയും കണ്ണിലും ഈറനണിഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്