- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
123 മുറികൾ; സ്വിമ്മിങ് പൂളും ടെന്നീസ് കോർട്ടും ജിംനേഷ്യവും; 4.6 ഏക്കറിൽ നിറയെ വെണ്ണക്കല്ലിൽ തീർത്ത ശിൽപഭംഗി; ഡേവിഡ് ബെക്കാമും വിക്ടോറിയയും ഇനി ലോസ് ഏയ്ജൽസിലെ ഈ കൊട്ടാരത്തിൽ താമസിക്കും
ലോസ് ഏഞ്ചൽസ്: സെലിബ്രിറ്റി ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറി ബെക്കാമും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലോസ് ഏയ്ജൽസിൽ 160 മില്യൺ പൗണ്ട് മുടക്കി കൊട്ടാര സദൃശമായ പുതിയ വീട് നിർമ്മിച്ചതിനെ തുടർന്നാണിത്. 123 മുറികളാണ് ഇതിനുള്ളത്. കൂടാതെ സ്വിമ്മിങ് പൂൾ, ടെന്നീസ് കോർട്ട്, ജിംനേഷ്യം, തുടങ്ങിയവും ഇതിനെ ആകർഷകമാക്കുന്നു. 4.6 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ സൗധം വെണ്ണക്കല്ലിൽ തീർത്ത ശിൽപഭംഗിയുടെ പേരിൽ വ്യത്യസ്തമാകുന്നുണ്ട്. ലോസ് ഏയ്ജൽസ് കൗണ്ടിയിലെ തന്നെ ഏറ്റവും വലിയ വീടാണിത്. 24 മില്യൺ മുടക്കി ബെൽ എയർ ഹോം വാങ്ങിയതിന് ശേഷം ഇത് വാങ്ങണമെന്നത് ഇരുവരുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ജിംനേഷ്യം, രണ്ട് കാർ ഗാരേജുകൾ, 100 കാറുകൾ ഒരുമിച്ച് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, എന്നിവയും ഈ വീടിന്റെ പ്രത്യേകതകളിൽ ചിലതാണ്. യുകെയിലെ ഹെർട്ട്‌ഫോർഡ് ഷെയറിൽ ഇവർക്കുള്ള ആഡംബര വീടിനോട് സാമ്യമുള്ള വീട് തന്നെയാണിത്. ഇത് ബെക്കിങ്ഹാം പാലസ് എന്നും അറിയപ്പെടുന്നുണ്ട്. ഇവർ അന്വേഷിക്കുന്ന എല്ലാ വിധ ആഡംബരങ്ങളും സൗകര്യങ്ങളും പുതി
ലോസ് ഏഞ്ചൽസ്: സെലിബ്രിറ്റി ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറി ബെക്കാമും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലോസ് ഏയ്ജൽസിൽ 160 മില്യൺ പൗണ്ട് മുടക്കി കൊട്ടാര സദൃശമായ പുതിയ വീട് നിർമ്മിച്ചതിനെ തുടർന്നാണിത്. 123 മുറികളാണ് ഇതിനുള്ളത്. കൂടാതെ സ്വിമ്മിങ് പൂൾ, ടെന്നീസ് കോർട്ട്, ജിംനേഷ്യം, തുടങ്ങിയവും ഇതിനെ ആകർഷകമാക്കുന്നു.
4.6 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ സൗധം വെണ്ണക്കല്ലിൽ തീർത്ത ശിൽപഭംഗിയുടെ പേരിൽ വ്യത്യസ്തമാകുന്നുണ്ട്. ലോസ് ഏയ്ജൽസ് കൗണ്ടിയിലെ തന്നെ ഏറ്റവും വലിയ വീടാണിത്. 24 മില്യൺ മുടക്കി ബെൽ എയർ ഹോം വാങ്ങിയതിന് ശേഷം ഇത് വാങ്ങണമെന്നത് ഇരുവരുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
ജിംനേഷ്യം, രണ്ട് കാർ ഗാരേജുകൾ, 100 കാറുകൾ ഒരുമിച്ച് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, എന്നിവയും ഈ വീടിന്റെ പ്രത്യേകതകളിൽ ചിലതാണ്. യുകെയിലെ ഹെർട്ട്‌ഫോർഡ് ഷെയറിൽ ഇവർക്കുള്ള ആഡംബര വീടിനോട് സാമ്യമുള്ള വീട് തന്നെയാണിത്. ഇത് ബെക്കിങ്ഹാം പാലസ് എന്നും അറിയപ്പെടുന്നുണ്ട്. ഇവർ അന്വേഷിക്കുന്ന എല്ലാ വിധ ആഡംബരങ്ങളും സൗകര്യങ്ങളും പുതിയ വീട്ടിലുണ്ടെന്നാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്. ഇരുവരുടെയും പേരിനും പ്രശസ്തിക്കും തീർത്തും അനുയോജ്യമായ വീടാണിതെന്നും റിപ്പോർട്ടുണ്ട്.
2009ൽ ഈ വീട് 150 മില്യൺ ഡോളറിനായിരുന്നു മാർക്കറ്റിൽ വിൽപനയ്ക്ക് വച്ചിരുന്നത്. അന്ന് യുഎസിലെ ഏറ്റവും വിലകൂടിയ സൗധങ്ങളിലൊന്നായിട്ടായിരുന്നു ഇത് ലിസ്റ്റിൽ നിലകൊണ്ടത്. ഏറ്റവും എന്റർടെയിന്മെന്റേകുന്ന ഭവനമെന്നാണിത് അറിയപ്പെടുന്നത്. രണ്ട് വർഷം വിൽപനയ്ക്കായി മാർക്കറ്റിൽ നിലകൊണ്ട് ഈ കൊട്ടാരം തുടർന്ന് 23 വയസ് മാത്രമുള്ള സോളിസിറ്റർ പെട്ര സ്റ്റണ്ട് 85 മില്യൺ ഡോളർ മുടക്കി വാങ്ങുകയായിരുന്നു.
ഫോർമുല വൺ ടൈക്കൂണായ ബേണി എക്ലെ സ്‌റ്റോണിന്റെ പുത്രിയാണിവർ. ബെക്കാം ദമ്പതികൾ 2007ൽ 14 മില്യൺ പൗണ്ട് മുടക്കി ബെൽ എയറിലെ പ്രോപ്പർട്ടി വാങ്ങിയിരുന്നു. നിലവിലുള്ള വീട് ദമ്പതികൾ വിൽക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ഇവരുടെ വക്താവ് നിഷേധിച്ചിട്ടുണ്ട്.