- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രത് ജഹാൻ ലഷ്‌കർ ഇ തോയ്ബയുടെ തീവ്രവാദിയെന്ന് ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തൽ; ഭീകര സംഘടനയുടെ വനിതാ വിഭാഗത്തിന്റെ ചുമതല വഹിച്ചെന്ന് മൊഴി; ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ ആരോപിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിൽ
മുംബൈ: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ ബിജെപി അധ്യക്ഷൻ അമിത് ഷാ ആഭ്യന്തരമന്ത്രിയും ആയിരുന്ന വേളയിൽ വ്യാജ ഏറ്റുട്ടൽ ആരോപിക്കപ്പെട്ട കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ. വ്യാജ ഏറ്റുമുട്ടൽ എന്ന് ആരോപിക്കപ്പെടുന്ന ഗുജറാത്ത് പൊലീസ് നടപടിയിൽ വധിക്കപ്പെട്ട ഇസ്രത് ജഹാൻ ലഷ്‌കർ ഇ തയിബ തീവ്രവാദിയായിരുന്നുവെന്ന് മുംബൈ ഭീ
മുംബൈ: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ ബിജെപി അധ്യക്ഷൻ അമിത് ഷാ ആഭ്യന്തരമന്ത്രിയും ആയിരുന്ന വേളയിൽ വ്യാജ ഏറ്റുട്ടൽ ആരോപിക്കപ്പെട്ട കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ. വ്യാജ ഏറ്റുമുട്ടൽ എന്ന് ആരോപിക്കപ്പെടുന്ന ഗുജറാത്ത് പൊലീസ് നടപടിയിൽ വധിക്കപ്പെട്ട ഇസ്രത് ജഹാൻ ലഷ്‌കർ ഇ തയിബ തീവ്രവാദിയായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് കോൾമാൻ ഹെഡ്‌ലി. ലഷ്‌കറിന്റെ ചാവേറായിരുന്നു ഇസ്രത് ജഹാൻ എന്നാണ് ഹെഡ്‌ലി പറയുന്നത്. ഇക്കാര്യം തന്നോട് പറഞ്ഞത് അബ്ദുറഹ്മാൻ ലഖ്‌വിയാണ് തന്നോട് പറഞ്ഞതെന്നുമാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തൽ. അബു ഐമൻ മസറിനായിരുന്നു ലഷകറിലെ വനിതാവിഭാഗത്തിന്റെ ചുമതലയെന്നും ഹെഡ്‌ലി പറഞ്ഞു.
കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്വൽ നികമിന്റെ ചോദ്യത്തിന് മറുപടിയായാണ് ഹെഡ്‌ലിയുടെ പ്രതികരണം. ലഷ്‌കർ സംഘത്തിൽ വനിതാ ചാവേറുകൾ ഉണ്ടായിരുന്നില്ലേ എന്നായിരുന്നു ഉജ്വൽ നികം ചോദിച്ചത്. ലഷ്‌കർ ചാവേറുകളാണെന്ന് ആരോപണമുള്ള മൂന്ന് പേരുകളും ഉന്നയിച്ചു. എന്നാൽ വനിതാ ചാവേറുണ്ടെന്ന വാദം തള്ളിയ ഹെഡ്‌ലി പിന്നീട് ഇസ്രത്തിന്റെ പേര് പറയുകയായിരുന്നു.
2004ലാണ് 19 വയസുകാരിയായ ഇസ്രത് ജഹാൻ മറ്റ് രണ്ട് പേരോടൊപ്പം അഹമ്മദാബാദിന് സമീപമുള്ള പ്രദേശത്തുകൊല്ലപ്പെട്ടത്. ലഷ്‌കറിന് വനിതാ ചാവേർ വിഭാഗമുണ്ടെന്നും അതിന്റെ ഭാഗമാണ് ഇസ്രത് ജഹാനെന്നും സാകി ഉർ റഹ്മാൻ ലഖ്‌വി പറഞ്ഞതായാണ് ഹെഡ്‌ലി പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ സംഘത്തിൽ പെട്ടവരെയാണ് വധിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഭീകരസംഘത്തിൽ പെട്ടവരെ ഏറ്റുമുട്ടലിൽ വധിച്ചു എന്നായിരുന്നു പൊലീസിന്റെ അവകാശവാദം. എന്നാൽ വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണം വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. ഏഴ് പൊലീസുകാർ ചേർന്ന് നിരായുധരായ ഇവരെ വെടിവച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു സിബിഐ അന്വേഷണത്തിൽ പിന്നീട് വ്യക്തമായത്.
ഗുജറാത്ത് പൊലീസിലേയും ഇന്റലിജൻസ് ബ്യൂറോയിലേയും ഉന്നത ഉദ്യോഗസ്ഥർ കേസിൽ പ്രതികളാവുകയും ചെയ്തു. ജവേദ് ഷെയ്ഖ് എന്ന മലയാളിയായ പ്രാണേഷ് കുമാർ പിള്ളയും ഇസ്രത്തിനൊപ്പം വധിക്കപ്പെട്ടിരുന്നു. എന്നാലിത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്നും ഏഴ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ ഹീനമായ കൃത്യമാണെന്നും സിബിഐ കണ്ടെത്തിയിരുന്നു. സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയും പൊലീസും ചേർന്ന് നടത്തിയ നാടകമാണിതെന്നും സിബിഐ കണ്ടെത്തിയിരുന്നു.
മുംബൈ ഭീകരാക്രമണ കേസിൽ മാപ്പുസാക്ഷിയാണ് പാക്അമേരിക്കൻ പൗരനായ ഡേവിഡ് ഹെഡ്‌ലി. എന്നാൽ ഹെഡ്‌ലിയുടെ മൊഴി ഇസ്രത്തിന്റെ കുടുംബം തള്ളി. മൊഴി വിശ്വസനീയമല്ലെന്ന് ഇസ്രത്തിന്റെ സഹോദരി പറഞ്ഞു. കേസിൽ പ്രതികളായ ഏഴ് പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ജാമ്യത്തിലാണ്. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ ബിജെപിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതോടെ ഏറെ രാഷ്ട്രീയ മാനവും കൈവന്ന കേസാണ് ഇസ്രത് ജഹാൻ കേസ്.
മൂന്നാം ദിവസം വിചാരണ തുടരുമ്പോൾ ഐ.എസ്.ഐ ഉദ്യോഗസ്ഥനായിരുന്ന മേജർ ഇക്‌ബാലിൽ നിന്നടക്കം ലഭിച്ച പണത്തിനെക്കുറിച്ചും ഹെഡ്‌ലി മൊഴി നൽകിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണ കേസിൽ അമേരിക്കയിൽ 35 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലിയെ വീഡിയോ കോൺഫറൻസിലൂടെയാണ് മുംബൈ ടാഡ കോടതി വിസ്തരിക്കുന്നത്.
2006 സപ്തംബറിലാണ് താൻ മുംബൈ ടാർഡിയോ എസി മാർക്കറ്റിൽ ഓഫീസ് തുടങ്ങുന്നത്. പലതവണകളായി തഹാവൂർ റാണയിൽ നിന്ന് പണം ലഭിച്ചിട്ടുണ്ട്. ഇൻഡസ് ഇൻഡ് ബാങ്ക് നരിമാൻ ശാഖയിലൂടെയാണ് പണമിടപാടുകൾ നടത്തിയത്. മുംബൈ ആക്രമണത്തിന് മുമ്പ് റാണ മുംബൈ സന്ദർശിച്ചിരുന്നു. യു.എസിലേക്ക് തിരികെപ്പോവാൻ താനാണ് അന്ന് ഉപദേശിച്ചത്. അതിനാൽ അയാൾക്ക് അപകടങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ സന്ദർശനത്തിന് മുമ്പ് ഇന്ത്യയിലെത്തിയപ്പോൾ മേജർ ഇക്‌ബാൽ 25000 യു.എസ് ഡോളറും സാജിദ് മിർ 40,000 പാക്കിസ്ഥാൻ രൂപയും നൽകിയെന്നും ഹെഡ്‌ലി മൊഴി നൽകിയിട്ടുണ്ട്.
പിന്നീട് ഏപ്രിലിൽ രണ്ട് തവണകളായി 2000 രൂപയും 1500 രൂപയും മേജർ ഇക്‌ബാലിൽനിന്ന് ലഭിച്ചു. രണ്ട് മൂന്ന് തവണ മേജർ ഇക്‌ബാൽ തന്നത് ഇന്ത്യൻ കള്ളനോട്ടുകളായിരുന്നു. അബ്ദുർ റഹ്മാൻ പാഷയിൽ നിന്ന് 18,000 രൂപ ലഭിച്ചു. 2006 നവംബർ ഒന്നിന് ഉടമ ബോറയുമായി മുംബൈയിലെ തന്റെ ഓഫീസിന്റെ എഗ്രിമെന്റ് ഒപ്പുവച്ചു. അതിൽ താൻ നൽകിയിരിക്കുന്ന വിവരങ്ങളെല്ലാം ശരിയായവയാണ്. 2008 ജൂലൈ 16ന് ലൈസൻസ് നീട്ടിക്കിട്ടുന്നതിനായുള്ള അപേക്ഷ നൽകിയത് അംഗീകരിച്ചു. റിസർവ് ബാങ്കിൽ ബിസിനസ് അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷയും നൽകിയിരുന്നു. എന്നലത് നിരസിക്കപ്പെട്ടുവെന്നും ഡേവിഡ് ഹെഡ്‌ലി മൊഴി നൽകി.
2006 മുതൽ 2009 വരെ ഇന്ത്യൻ സന്ദർശനത്തിൽ താൻ മൂന്ന് മൊബൈൽ നമ്പറുകളുപയോഗിച്ചു. പാസ്‌പോർട്ടിന്റെ പകർപ്പുകളാണ് സിംകാർഡ് എടുക്കുന്നതിനായി നൽകിയത്. തഹാവൂർ റാണ, മേജർ ഇക്‌ബാൽ, സാജിദ് മിർ എന്നിവരുമായി മെയിലുകൾ വഴി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും ഹെഡ്‌ലി മൊഴി നൽകി.