കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡാവിഞ്ചി റോബോട്ടിക് ശസ്ത്രക്രിയയിലൂടെ രോഗിയുടെ മൂത്രാശയ ക്യാൻസറിനു ശസ്ത്രക്രിയ വിജയകരമായി നടത്തി അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗൈനക്ക് ഓങ്കോളജി വിഭാഗം ഡോ. അനുപമയുടെ നേത്യത്വത്തിലാണ് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.  ഇതുവരെ അഞ്ചു രോഗികൾക്ക് റോബോട്ടിക് സർജറി ഉപയോഗിച്ച് മൂത്രാശയ ക്യാൻസറിനു ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായാണ് റോബോട്ടിക് ടെക്‌നോളജി ഉപയോഗിച്ച് മൂത്രാശയ ക്യാൻസറിനു ശസ്ത്രക്രിയ വിജയകരമായി നടത്തുന്നത്.

കേരളത്തിൽ മൂത്രസഞ്ചിയിലെ ക്യാൻസർ അടുത്ത കാലത്തായി കൂടുതലായി കണ്ടുവരുന്നു. ഇങ്ങനെയുള്ള ക്യാൻസർ നേരത്തെ കണ്ടെത്തി അനുയോജ്യമായ ചികിത്സ നൽകിയാൽ പൂർണ്ണമായും സുപ്പെടുത്താവുന്ന രോഗമാണിത്.ശ രീരത്തിന്റെ ദ്രാവകാചാലകമായ ലിംഫാറ്റികളിൽ (lymphatics) കൂടിയാണ് ലിംഫ്‌നോഡുകളിൽ (lymph nodes) ക്യാൻസർ സെല്ലുകൾ നിക്ഷേപിക്കപ്പെടുന്നത്. മൂത്രാശയ സഞ്ചിയിൽ കാണുന്ന ക്യാൻസറിന്റെ പ്രധാനചികിത്സാരീതി ശസ്ത്രക്രിയയാണ്. ഈ ശസ്ത്രക്രിയയിലൂടെ ഗർഭാശയവും ലിഫ്‌നോഡുകളും പൂർണ്ണമായും മുറിച്ചു മാറ്റി ഇതിന്റെ വ്യാപനം തടയുന്നു.

ഇങ്ങനെയുള്ള  ക്യാൻസർ ആദ്യമായി പടരുന്നത് ട്യൂമറിൽ നിന്നും സെന്റിനൽ നോഡുകളിലേക്കാണ്. സെന്റിനൽ നോഡിന്റെ ക്യത്യമാർന്ന പരിശോധനയിൽക്കൂടി ഈ ട്യൂമറിന്റെ വ്യാപനം എത്രയുണ്ടെന്നു വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. രോഗശമനത്തിനു ചികിത്സ ആസൂത്രണം ചെയ്യുന്നതിനും ഈ പരിശോധന വളരെ ഉപകാരപ്രദമാണ്.

സെന്റിനൽ നോഡിലുള്ള ഗർഭാശയ ക്യാൻസർ ക്യത്യമായി കണ്ടുപിടിക്കുന്ന പ്രക്രിയ തികച്ചും ബുദ്ധിമുട്ടുള്ള കാര്യമാണ്. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗൈനക്ക് ഓങ്കോളജി വിഭാഗം ഡോ:അനുപമയുടെ നേത്യത്വത്തിൽ 'ഫ്‌ളൂറസന്റ്‌ലിഫ്‌പോസ്‌കാനിറ്റിഗ്രാഫി' (fluroscentlympho scanti iygraphy)എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സെന്റിനൽനോഡിൽ കാണുന്നമൂത്രാശയ ക്യാൻസർ കണ്ടുപിടിക്കുവാൻ സാധിച്ചു. ഇവ പ്രാവർത്തികമാക്കുന്നതിനു davinci xi robotic എന്ന പുതിയ റോബോട്ടിക് ശസ്ത്രക്രിയാരീതി ഉപയോഗിക്കുകയുണ്ടായി.

ഇന്ത്യയിൽ ഈ രീതി ഉപയോഗിക്കുന്നത് ആദ്യമായാണ്. രോഗാതുരമായ ക്യാൻസർ ബാധിച്ച കോശങ്ങൾ പൂർണ്ണമായും മാറ്റി രോഗികൾക്ക് രക്തനഷ്ടവും ശസ്ത്രക്രിയയ്ക്കു ശേഷമുള്ളവേദന ഒഴിവാക്കാൻ ഈ റോബോട്ടിക് ശസ്ത്രക്രിയാ രീതിവളരെ ഉപകാരപ്രദമാണ്. നിലവിൽ മലാശയ ക്യാൻസറിനും മൂത്രാശയ ക്യാൻസറിനും ഈ റോബോട്ടിക് ശസ്ത്രക്രിയാ രീതി അമ്യതയിൽ ഉപയോഗിച്ചു വരുന്നു.