- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ അവസാന ശ്വാസം വരെ ഞാൻ ഡി കമ്ബനിയുടെ ഭാഗമായിരിക്കും; ഞാൻ എപ്പോഴും ദാവൂദ് ഭായ്ക്കൊപ്പമാണ്; ഇതെല്ലാം ഊഹാപോഹങ്ങളും അസത്യപ്രചരണങ്ങളുമാണ്; ഡി കമ്പനിയിൽ പിളർപ്പുണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തലുമായി ഛോട്ടാ ഷക്കീൽ രംഗത്ത്
മുംബൈ: അധോലോകനായകന്മാരായ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും തമ്മിൽ പിരിഞ്ഞെന്ന വാർത്ത നിഷേധിച്ച് ഛോട്ടാ ഷക്കീൽ തന്നെ രംഗത്ത്.സീ മീഡിയ റിപ്പോർട്ടറായ രാകേഷ് ത്രിവേദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഡി കമ്ബനിയിൽ പിളർപ്പുണ്ടായി എന്ന വാർത്ത് ഛാട്ടാ ഷക്കീൽ തള്ളിക്കളഞ്ഞത്. താൻ ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാർത്ത ഊഹാപോഹങ്ങളും അസത്യപ്രചരണങ്ങളുമാണ്. എന്റെ അവസാന ശ്വാസം വരെ ഞാൻ ഡി കമ്ബനിയുടെ ഭാഗമായിരിക്കുമെന്നും ഞാൻ എപ്പോഴും ദാവൂദ് ഭായ്‌ക്കൊപ്പമാണെന്നും ഷക്കീൽ പറഞ്ഞു. വെളിപ്പെടുത്താനാവാത്ത ഒരു സ്ഥലത്തുനിന്ന് ഛോട്ടാ ഷക്കീൽ രാകേഷ് ത്രിവേദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിറ്റാണ്ടുകൾ നീണ്ട ദാവൂദ് - ഷക്കീൽ ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു എന്ന റിപ്പോർട്ടുകൾക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. ദാവൂദിന് പിന്തുണയുമായി ഇനിയും ഷക്കീൽ ഉണ്ടായിരിക്കും എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. പാക്കിസ്ഥാനിലെ കറാച്ചിയിൽ അഭയംതേടി താവളമുറപ്പിച്ച കൊടുംകുറ്റവാളികളാണ് ദാവൂദും സഹോദരൻ അനീസും ഛോട്ടാഷക്ക
മുംബൈ: അധോലോകനായകന്മാരായ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും തമ്മിൽ പിരിഞ്ഞെന്ന വാർത്ത നിഷേധിച്ച് ഛോട്ടാ ഷക്കീൽ തന്നെ രംഗത്ത്.സീ മീഡിയ റിപ്പോർട്ടറായ രാകേഷ് ത്രിവേദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഡി കമ്ബനിയിൽ പിളർപ്പുണ്ടായി എന്ന വാർത്ത് ഛാട്ടാ ഷക്കീൽ തള്ളിക്കളഞ്ഞത്.
താൻ ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാർത്ത ഊഹാപോഹങ്ങളും അസത്യപ്രചരണങ്ങളുമാണ്. എന്റെ അവസാന ശ്വാസം വരെ ഞാൻ ഡി കമ്ബനിയുടെ ഭാഗമായിരിക്കുമെന്നും ഞാൻ എപ്പോഴും ദാവൂദ് ഭായ്‌ക്കൊപ്പമാണെന്നും ഷക്കീൽ പറഞ്ഞു. വെളിപ്പെടുത്താനാവാത്ത ഒരു സ്ഥലത്തുനിന്ന് ഛോട്ടാ ഷക്കീൽ രാകേഷ് ത്രിവേദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പതിറ്റാണ്ടുകൾ നീണ്ട ദാവൂദ് - ഷക്കീൽ ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു എന്ന റിപ്പോർട്ടുകൾക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. ദാവൂദിന് പിന്തുണയുമായി ഇനിയും ഷക്കീൽ ഉണ്ടായിരിക്കും എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
പാക്കിസ്ഥാനിലെ കറാച്ചിയിൽ അഭയംതേടി താവളമുറപ്പിച്ച കൊടുംകുറ്റവാളികളാണ് ദാവൂദും സഹോദരൻ അനീസും ഛോട്ടാഷക്കീലും. സഹോദരന് ദാവൂദ് കൂടുതൽ പ്രധാന്യം സംഘത്തിൽ നൽകിത്തുടങ്ങിയതോടെയാണ് ഛോട്ടാഷക്കീൽ വേർപിരിയുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നത്.
കറാച്ചിയിലെ ക്ലിഫ്റ്റൻ മേഖലയിൽ താമസിക്കുന്ന ദാവൂദിന്റെ സംഘത്തിൽനിന്ന് രക്ഷപ്പെട്ട ഷക്കീൽ ഇപ്പോൾ മറ്റേതോ ഒളിസങ്കേതത്തിലാണെന്നാണ് വിവരമാണ് പുറത്തുവന്നത്. ഇന്ത്യയുടെ നോട്ടപ്പുള്ളിയായതോടെ 1980കളിൽ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് കടന്നത്. അവിടെനിന്ന് ഇന്ത്യയിലെ അധോലോക പ്രവർത്തനങ്ങളെ നിയന്ത്രിച്ചുതുടങ്ങി. എന്നാൽ ഇന്ത്യയുടെ പിടിയിലാവാൻ സാധ്യതയുണ്ടെന്ന് വന്നതോടെ പിന്നീട് പാക്കിസ്ഥാനിലെ കറാച്ചിയിയിലേക്ക് താമസം മാറ്റുകയായിരുന്നു.
ദാവൂദ് നേതൃത്വം നൽകുന്ന അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അടുത്തിടെയായി ഇളയ സഹോദരൻ അനീസ് ഇബ്രാഹിം കൈകടത്തുന്നതിലുള്ള അതൃപ്തിയാണ് ഛോട്ടാ ഷക്കീൽ ഇടയാൻ ഇടയാക്കിയതെന്നാണ് പറഞ്ഞത് . 1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് മൂവരും.
മുംബൈയിൽ 1993 മാർച്ച് 12നു നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ് ദാവൂദ്. മുന്നൂറോളം പേരാണ് ഇതിൽ കൊല്ലപ്പെട്ടത് ആയുധക്കടത്ത്, കള്ളക്കടത്ത്, ലഹരിമരുന്നു വ്യാപാരം, കള്ളനോട്ട്, ഹവാല തുടങ്ങി ഒട്ടനവധി കേസുകൾ ദാവൂദിന്റെ പേരിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും വീടുകളുണ്ടെങ്കിലും ദാവൂദിന്റെ സ്ഥിരം താവളം പാക്കിസ്ഥാനിലെ കറാച്ചിയാണിപ്പോൾ.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദാവൂദ് സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഛോട്ടാ ഷക്കീലിനെ മറികടന്ന് ദാവൂദ് സംഘത്തിന്റെ തലപ്പത്തെത്താൻ അടുത്തകാലത്തായി അനീസ് ഇബ്രാഹിം ശ്രമിച്ചുവരികയായിരുന്നു എന്നും ഇതാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായി സംഘത്തിൽ നേതൃത്വം വഴിപിരിയുന്നതിലേക്ക് എത്തിയതെന്നുമാണ് സൂചനകൾ വന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ദാവൂദ് ഇതിനെതിരെ സഹോദരന് മുന്നറിയിപ്പു നൽകിയിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു,
ദാവൂദിനെ ഉപേക്ഷിച്ചുപോയ ഷക്കീൽ തന്റേതായ അധോലോകം സൃഷ്ടിക്കുന്നതായ വിവരങ്ങളും പുറത്തുവന്നുരുന്നു. വേർപിരിയലിന് പിന്നാലെ തനിക്കൊപ്പമുള്ള അനുയായികളുമൊത്ത് ഒരു പൂർവേഷ്യൻ രാജ്യത്ത് ഷക്കീൽ യോഗം ചേർന്നെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു, അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയെന്ന നിലയിൽ അറിയപ്പെട്ട ഷക്കീൽ അഹമ്മദ് ബാബു എന്ന ചോട്ടാ ഷക്കീൽ 1986ൽ ആണ് ഇന്ത്യ വിടുന്നത്.
1993ലെ മുംബൈ സ്ഫോടനപരമ്പര അസൂത്രകരിൽ ഒരാൾ ഷക്കീലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിജെപി നിയമസഭാംഗം രാംനായികിനെ വധിച്ച കേസിലും മുംബൈ മേയറായിരുന്ന ശിവസേനാ നേതാവ് മിലിന്ദ് വൈദ്യയെ വധിക്കാൻ ശ്രമിച്ച കേസിലും ഒന്നാം പ്രതിയുമാണ് ഷക്കീൽ. കറാച്ചിയിൽ ദാവൂദിന്റെ അധോലോകപ്രവർത്തനങ്ങൾ ഏകോപിക്കുന്നതും മറ്റു രാജ്യങ്ങളിലെ ബിസിനസ് ഇടപാട് നോക്കുന്നതും ഷക്കീലായിരുന്നു.