- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാവൂദ് ഇബ്രാഹിം കീഴടങ്ങാനൊരുങ്ങുന്നു; കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയെന്ന് രാജ് താക്കറേ; അധോലോക നേതാവിനെ ഇന്ത്യയിൽ തിരികെ എത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി ശ്രമമെന്നും താക്കറേ
മുംബൈ: കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കീഴടങ്ങുന്നതിന് ഒരുങ്ങുന്നതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാരുമായി ദാവൂദ് ഇബ്രാഹിം ചർച്ച നടത്തിയതായും താക്കറേ വെളിപ്പടുത്തുന്നു. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഓപ്പൺ ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയിലേയ്ക്ക് മടങ്ങിവരാൻ ദാവൂദ് ഇബ്രാഹിം ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്. ഇന്ത്യയുടെ മണ്ണിൽവെച്ച്. മരിക്കണമെന്നാണ് ദാവൂദിന്റ ആഗ്രഹം. അതുകൊണ്ടുതന്നെയാണ് കേന്ദ്രസർക്കാരുമായി ചേർന്ന് ഒരു ഒത്തുതീർപ്പിന് അദ്ദേഹം ശ്രമിക്കുന്നതെന്നും രാജ് താക്കറെ പറഞ്ഞു. അടുത്തിടെ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ബ്രിട്ടൻ കണ്ടുകെട്ടിയിരുന്നു. ഗൂണ്ടാ സംഘത്തൈ പോറ്റുന്ന ദാാവൂദിന്റെ സഹേദരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെയാണ് ദാവൂദ് വീണ്ടും ചർച്ചാവിഷയമാകുന്നത്. ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങിവരികയാണെങ്കിൽ അത് ബിജെപിയുടെ നേട്ടമായി അവതരിപ്പിച്ച് തിരഞ്ഞെടുപ്പിൽ വോട്ട് നേടാനായിരിക്കും അവർ ശ്
മുംബൈ: കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കീഴടങ്ങുന്നതിന് ഒരുങ്ങുന്നതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാരുമായി ദാവൂദ് ഇബ്രാഹിം ചർച്ച നടത്തിയതായും താക്കറേ വെളിപ്പടുത്തുന്നു. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഓപ്പൺ ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ത്യയിലേയ്ക്ക് മടങ്ങിവരാൻ ദാവൂദ് ഇബ്രാഹിം ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്. ഇന്ത്യയുടെ മണ്ണിൽവെച്ച്. മരിക്കണമെന്നാണ് ദാവൂദിന്റ ആഗ്രഹം. അതുകൊണ്ടുതന്നെയാണ് കേന്ദ്രസർക്കാരുമായി ചേർന്ന് ഒരു ഒത്തുതീർപ്പിന് അദ്ദേഹം ശ്രമിക്കുന്നതെന്നും രാജ് താക്കറെ പറഞ്ഞു. അടുത്തിടെ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ബ്രിട്ടൻ കണ്ടുകെട്ടിയിരുന്നു. ഗൂണ്ടാ സംഘത്തൈ പോറ്റുന്ന ദാാവൂദിന്റെ സഹേദരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെയാണ് ദാവൂദ് വീണ്ടും ചർച്ചാവിഷയമാകുന്നത്.
ദാവൂദ് ഇന്ത്യയിലേയ്ക്ക് മടങ്ങിവരികയാണെങ്കിൽ അത് ബിജെപിയുടെ നേട്ടമായി അവതരിപ്പിച്ച് തിരഞ്ഞെടുപ്പിൽ വോട്ട് നേടാനായിരിക്കും അവർ ശ്രമിക്കുക. ദാവൂദ് ആസൂത്രണം ചെയ്ത മുംബൈ ബോംബ് സ്ഫോടനം കഴിഞ്ഞ് ഇത്രയും വർഷങ്ങളായിട്ടും കോൺഗ്രസിന് സാധിക്കാതിരുന്ന കാര്യം നരേന്ദ്ര മോദിക്ക് സാധിച്ചെന്നായിരിക്കും ബിജെപിയുടെ അവകാശവാദം.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ് താക്കറെ വിമർശിച്ചു. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർഥ്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്നുവരുന്നത് ബിജെപി വിരുദ്ധ തരംഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.