- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനം ആ ലേലം നടന്നു; ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടലും ഫ്ളാറ്റും ഉൾപ്പടെയുള്ള വസ്തുവകകൾ ലേലത്തിനെടുക്കാൻ ആളെത്തി; ബോഹ്‌റ സമുദായത്തിന്റെ സൈഫി ട്രസ്റ്റ് ലേലം കൊണ്ടത് പതിനൊന്നര കോടിക്ക്
മുംബൈ: പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൽനിന്നു കണ്ടുകെട്ടിയ മുംബൈയിലെ റസ്റ്ററന്റ് ഉൾപ്പെടെ മൂന്നു വസ്തുവകകൾ സൈഫി ബുർഹാനി അപ്ലിഫ്‌മെന്റ് ട്രസ്റ്റ്- എസ്ബിയുടി ലേലത്തിൽ വാങ്ങി. കേന്ദ്ര ധനമന്ത്രാലയമാണ് ലേലം ചെയ്തത്. 11.5 കോടി രൂപയോളമാണ് ലേലത്തുക. ബോഹ്‌റ സമുദായത്തിന്റെയാണ് സൈഫി ട്രസ്റ്റ്. വസ്തുവകകൾ മുൻപു മൂന്നുവട്ടം ലേലത്തിനു വച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയില്ല. ഇക്കുറി അടിസ്ഥാനവില കുറച്ചാണു ലേലം. രണ്ടുവർഷം മുൻപു മലയാളി മാധ്യമപ്രവർത്തകൻ എസ്. ബാലകൃഷ്ണൻ 4.28 കോടി രൂപയ്ക്കു റസ്റ്ററന്റ് ലേലത്തിൽ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാൽ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. ഹോട്ടൽ റൗണാഖ് അഫ്റോസ്, ഷബ്നം ഗസ്റ്റ് ഹൗസ്, ദമർവാലയിലെ കെട്ടിടം എന്നിവയാണ് ലേലം ചെയ്തത്. റണൗഖ് അഫ്റോസ് ഹോട്ടലിന് 4.53 കോടി രൂപ ലഭിച്ചു. ഷബ്നം ഗസ്റ്റ് ഹൗസിന് 3.52 കോടി രൂപയും ധർമ്മവാല കെട്ടിടത്തിന് 3.53 കോടി
മുംബൈ: പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൽനിന്നു കണ്ടുകെട്ടിയ മുംബൈയിലെ റസ്റ്ററന്റ് ഉൾപ്പെടെ മൂന്നു വസ്തുവകകൾ സൈഫി ബുർഹാനി അപ്ലിഫ്‌മെന്റ് ട്രസ്റ്റ്- എസ്ബിയുടി ലേലത്തിൽ വാങ്ങി. കേന്ദ്ര ധനമന്ത്രാലയമാണ് ലേലം ചെയ്തത്. 11.5 കോടി രൂപയോളമാണ് ലേലത്തുക. ബോഹ്‌റ സമുദായത്തിന്റെയാണ് സൈഫി ട്രസ്റ്റ്.
വസ്തുവകകൾ മുൻപു മൂന്നുവട്ടം ലേലത്തിനു വച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയില്ല. ഇക്കുറി അടിസ്ഥാനവില കുറച്ചാണു ലേലം. രണ്ടുവർഷം മുൻപു മലയാളി മാധ്യമപ്രവർത്തകൻ എസ്. ബാലകൃഷ്ണൻ 4.28 കോടി രൂപയ്ക്കു റസ്റ്ററന്റ് ലേലത്തിൽ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാൽ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്.
ഹോട്ടൽ റൗണാഖ് അഫ്റോസ്, ഷബ്നം ഗസ്റ്റ് ഹൗസ്, ദമർവാലയിലെ കെട്ടിടം എന്നിവയാണ് ലേലം ചെയ്തത്. റണൗഖ് അഫ്റോസ് ഹോട്ടലിന് 4.53 കോടി രൂപ ലഭിച്ചു. ഷബ്നം ഗസ്റ്റ് ഹൗസിന് 3.52 കോടി രൂപയും ധർമ്മവാല കെട്ടിടത്തിന് 3.53 കോടി രൂപയും ലഭിച്ചു.
സ്മഗിളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് ആക്ട് പ്രകാരം കേന്ദ്ര ധനമന്ത്രാലയമാണ് സ്വത്തുക്കൾ ലേലം ചെയ്തത്.