ഏലപ്പാറ: വാഗമൺ ഡി സി കോളേജ് ഓഫ് മാനേജ്‌മെന്റിലെ മാർക്കറ്റിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒമ്പതിന് വാഗമൺ പുള്ളിക്കാനം പ്രൈമറി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന .

ഇതിനോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനം ഡിസി കോളേജ് ഡയറക്ടർ ബ്രിഗേഡിയർ. അശോക് കുമാർ ഉദ്ഘാടനം ചെയ്യും

തുടർന്ന് സ്‌കൂളിലെ ഗ്രന്ഥശാലയിലേക്ക് ഡി സി ബുക്‌സിന്റെ സഹകരണത്തോടെ മാർക്കറ്റിങ് ക്‌ളബ് സംഭാവന ചെയ്യുന്ന പുസ്തകങ്ങളുടെ വിതരണം കോളേജ് ഡയറക്ടർ ഡോ:എ.സുകുമാരൻ നിർവഹിക്കും. ഇതോടനുബന്ധിച്ചു കുട്ടികൾക്കുവേണ്ടി ചിത്രരചനാമത്സരവും വിവിധകലാപരിപാടികളും സംഘടിപ്പിക്കും

ചടങ്ങിൽ മാർക്കറ്റിങ് ക്‌ളബ് കോർഡിനേറ്റർ പ്രൊഫ.ബി .പ്രമോദ് കുമാർ സമ്മാനദാനം നിർവഹിക്കും