കാസറഗോഡ്: മണലാരണ്യത്തിൽ ചോര നീരാക്കിയ പണം, നാട് ഏതെല്ലാം പ്രതി സന്ധികളിൽ പെട്ടപ്പോഴും വാരിക്കോരി സഹായിച്ചിരുന്ന, നാടിന്റെ സമ്പദ് വ്യവസ്ഥയുടെവ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ ഈ കൊറോണ കാലത്ത് പോലും തിരിഞ്ഞു നോക്കാത്ത സർക്കാരുകളുടെ ക്രൂരത സമാനതകളില്ലാത്തതാണെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ.

പ്രവാസി വിഷയത്തിൽ ഉടൻ സർക്കാരിന്റെ ഇടപെടലുകളുണ്ടായില്ലായെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തന്നെ ഈ വിഷയം ഏറ്റെടുത്ത് ശക്തമായ സമരങ്ങളുമായ് മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

അവധിക്കുമായും മറ്റും നാട്ടിലെത്തി തിരിച്ച് വിദേശത്തെ തൊഴിലിടങ്ങളിലേക്ക് പോവാനാവാതെ കുടുങ്ങി കിടക്കുന്ന സാമ്പത്തികമായും, മാനസികമായും തകർന്ന പ്രവാസികളെയും കുടുംബങ്ങളെയും സാമ്പത്തികമായ് സഹായിക്കുക, എയർ ഇന്ത്യ അടക്കമുള്ള എയർ സർവീസുകാരുടെ ടിക്കറ്റ് ബുക്കിങ്ങിലെ അപാകതകൾ പരിഹരിക്കുക, പ്രവാസികളുടെ തിരിച്ചു പോക്കിനാവശ്യമായ നടപടികൾ സ്വീകരിക്കുക, എല്ലാ പ്രവാസികളും മുൻഗണനാ ക്രമത്തിൽ വാക്‌സീൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി കാസറഗോഡ് കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രവാസി കുടുംബ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു.

അഡ്വ.എ.ഗോവിന്ദൻ നായർ, എംപി എം ഷാഫി, കെ.ഖാലിദ്, ദുബായ് ഇൻകാസ് പ്രസിഡണ്ട് മുനീർ കുംബ്ലെ, സുനിൽ ആവിക്കൽ, ഇസ്മായിൽ ചിത്താരി, പ്രദീപ്.ഒ.വി, റഫീഖ് ചൗക്കി, രാജൻ തെക്കേക്കര, മനോജ് ഉപ്പിലിക്കൈ, പ്രദീപ് കലയറ, സന്തു പുറവങ്കര, പവനൻ വെങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.