കണ്ണൂർ: കണ്ണൂരിൽ ഡിസിസി ജനറൽ സെക്രട്ടറിയായ രാജീവൻ എളയാവൂരിനെ വെട്ടി പരിക്കേൽപ്പിച്ചത് ലഹരി സംഘം തന്നെ. കേസിൽ രാജീവൻ എന്ന് ആൾ പൊലീസ് കസ്റ്റഡിയിൽ. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തലക്ക് വെട്ടേറ്റ രാജീവൻ എളയാവൂരിനെ കണ്ണൂരിലെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയാണ് രാജീവൻ ഇളയവൂർ. തലയ്ക്ക് അഞ്ച് സ്റ്റിച്ച് ഉണ്ട്. പള്ളിക്കുന്നിൽ മിൽമയ്ക്ക് പിറകിലുള്ള രാജീവൻ എളയാവൂരിന്റെ വീടിനോട് ചേർന്ന് സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്.

സ്ഥലത്തുവച്ച് മദ്യപിച്ചിരുന്നു സംഘമാണ് ഇദ്ദേഹത്തിനെ ആക്രമിച്ചത് എന്ന് മനസ്സിലാക്കിയ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടി. നാലംഗ സംഘമാണ് ഇവിടെ ഇരുന്ന് മദ്യപിച്ചിരുന്നത് എന്ന് മനസ്സിലാക്കിയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ ഉടൻതന്നെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ രാജീവൻ എളയാവൂരിനെ വെട്ടിയ പരിസരവാസിയായ രാജീവൻ എന്ന ആൾ ഓടി രക്ഷപ്പെട്ടു. ഇയാളാണ് രാജീവൻ എളയാവൂരിനനെ വെട്ടി പരിക്കേൽപ്പിച്ചത്. പൊലീസ് പിന്നീടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സ്ഥലത്ത് ഒരു വീടു കേന്ദ്രീകരിച്ച് വീട്ടുടമയും മറ്റു സംഘവും ചേർന്ന് കള്ളും കഞ്ചാവും മയക്കുമരുന്നും ഒക്കെയായി പ്രവർത്തിച്ചു വരുന്നതായി രാജീവ് എളയാവൂർ പറയുന്നു. സ്ഥിരമായി ഇവിടെ ഇരുന്ന് മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്ന സംഘത്തിനെതിരെ സ്ഥിരമായി പ്രതികരിക്കുന്ന ആളായിരുന്നു രാജീവ് എളയാവൂർ. ഇതാണ് സംഘത്തിനെ അക്രമത്തിന് പ്രേരിപ്പിച്ചത് എന്നും രാജീവൻ എളയാവൂർ പറയുന്നു.

രാജീവൻ എന്ന ആൾ കയ്യിൽ കരുതിയ കത്തി കൊണ്ടായിരുന്നു ആക്രമണം. ആക്രമിക്കുന്ന സമയത്ത് പൊലീസിൽ ഞങ്ങൾക്കെതിരെ പരാതി കൊടുത്തത് നീയല്ലേടാ എന്ന് സംഘം ആക്രോശിക്കുന്നുണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന രാജീവൻ എളയാവൂർ നേരെ ബഹളമുണ്ടാക്കിയ സംഘത്തിന് അടുത്തേക്ക് രാജീവൻ എളയാവൂർ ചെല്ലുകയും എന്നാൽ ഇയാൾ കയ്യിൽ വാക്കത്തി കരുതിയത് രാജീവ് എളയാവൂരിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. കത്തികൊണ്ട് ഒരുതവണ വെട്ടിയപ്പോൾ രാജീവൻ എളയാവൂർ ഒഴിഞ്ഞുമാറി വീണ്ടും കത്തികൊണ്ട് തല ഉന്നമാക്കി വെട്ടുകയായിരുന്നു.

രാജീവൻ എന്നാ ആളെ പൊലീസ് ഇതിനു മുന്നേ രാജീവൻ എളയാവൂരിന്റെ സജീവമായി ഉള്ള ലഹരിമരുന്ന് ഉപയോഗത്തിന് പേരിൽ കൊടുത്ത പരാതിയിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അക്രമം എന്നും രാജീവൻ എളയാവൂർ പറയുന്നു. കണ്ണൂർ ജില്ലയിലെ ലഹരിമാഫിയ ശക്തമായി പ്രവർത്തിച്ചുവരുന്നുണ്ട് എന്നും എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടാണ് ജില്ലയിൽ ഇത്തരത്തിലുള്ള സംഘം പ്രവർത്തിച്ചു വരുന്നത് എന്നും മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി യും പറയുന്നു.

ഈയടുത്തായി കണ്ണൂർ ജില്ലയിൽ നിന്ന് പല സ്ഥലങ്ങളിൽ നിന്നായി ഒത്തിരി അധികം ലഹരി മരുന്നുകളും കഞ്ചാവു പിടിച്ചിരുന്നു. ഈ സംഭവം സൂചിപ്പിക്കുന്നതും ഇത്തരത്തിലുള്ള ലഹരിമാഫിയ ജില്ലയിൽ ശക്തിപ്രാപിക്കുന്നു എന്നത്തിലേക്കാണ്.