- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം കാണാതായി: എട്ടു വർഷം മുമ്പ് നടന്ന സംഭവം പുറത്ത്; അജ്ഞാത മൃതദേഹം ലക്ഷങ്ങൾ വാങ്ങി വിറ്റഴിച്ചുവെന്ന് പൊതുപ്രവർത്തകന്റെ ആരോപണം
പത്തനംതിട്ട: സംസ്ഥാനത്ത് ആകെയുള്ള ജില്ലകളേക്കാൾ കൂടുതൽ സ്വകാര്യ-സർക്കാർ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജുകൾ ഉയരുമ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയമാണ് ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള കെഡാവറുകൾ(മൃതദേഹം) എവിടെ നിന്നു കിട്ടുന്നുവെന്നത്. ഈ സംശയനിവാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന, ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് പത്തനംതി
പത്തനംതിട്ട: സംസ്ഥാനത്ത് ആകെയുള്ള ജില്ലകളേക്കാൾ കൂടുതൽ സ്വകാര്യ-സർക്കാർ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജുകൾ ഉയരുമ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയമാണ് ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള കെഡാവറുകൾ(മൃതദേഹം) എവിടെ നിന്നു കിട്ടുന്നുവെന്നത്.
ഈ സംശയനിവാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന, ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് പുറത്തു വന്നിരിക്കുന്നത്. ചികിൽസയിലിരിക്കേ ആശുപത്രിയിൽ മരിച്ച അജ്ഞാതന്റെ മൃതദേഹം മോർച്ചറിയിൽനിന്ന് കാണാതായി. എട്ടുവർഷം മുമ്പാണ് സംഭവം നടന്നതെങ്കിലും ഇത്രയും നാൾ ഇത് മൂടിവച്ചിരുന്നതിന് പിന്നിലെ കള്ളക്കളിയാണ് അൽപമെങ്കിലും ഇപ്പോൾ പുറത്തായിരിക്കുന്നത്.
ചികിത്സയിലിരിക്കെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ചു മരണമടഞ്ഞ അജ്ഞാതന്റെ മൃതദേഹം കാണാതെ പോയ സംഭവം വിവരാവകാശ രേഖയിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. മൃതദേഹം സംബന്ധിച്ച വിവരം ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിൽ അറിയിക്കുകയോ പോസ്റ്റുേമാർട്ടം ചെയ്യുകയോ ചെയ്തിട്ടില്ല. മൃതദേഹം കാണാതായെന്ന് ആശുപത്രി അധികൃതർ സമ്മതിക്കുന്നു. പക്ഷേ, അവർ പൊലീസിലോ ആരോഗ്യവകുപ്പിന്റെ മേൽ ഓഫീസുകളിലോ ഒരു പരാതിയും നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ആശുപത്രി സൂപ്രണ്ടും ജീവനക്കാരും വർഷങ്ങളായി മറച്ചുവച്ച വിവരമാണ് വിവരാവകാശരേഖ വഴി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കിടന്ന് മരണപ്പെടുകയും ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്യാത്ത അജ്ഞാത മൃതദേഹങ്ങളുടെയും മറ്റും വിവരങ്ങൾ ആരാഞ്ഞു കൊണ്ട് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് ജനറൽ ആശുപത്രിയിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിവാകുന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2008 സെപ്റ്റംബർ 25 ന് മരണമടഞ്ഞ ആളുടേതാണ് മൃതദേഹം. ഈ ദിവസം ജനറൽ ആശുപത്രി സൂപ്രണ്ട് പത്തനംതിട്ട നാരായണീയം വീട്ടിൽ ഡോ. എസ്.ആർ.സുരേഷ് ബാബുവായിരുന്നു. മോർച്ചറിയുടെ ചുമതല ഹെഡ് നഴ്‌സ് കെ.കെ. രമണിക്കുമായിരുന്നു. ഈ മൃതദേഹം മറവു ചെയ്തിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. അജ്ഞാത മൃതദേഹം സെപ്റ്റംബർ 26 ന് തന്നെ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചിട്ടുണ്ടെന്നും അവരിൽ നിന്ന് നാളിതുവരെ യാതൊരു വിധമായ മറുപടി ലഭിച്ചിട്ടില്ലെന്നുമുള്ള അമ്പരപ്പിക്കുന്ന മറുപടിയും വിവരാവകാശ രേഖയിലുണ്ട്. ഇതു സംബന്ധിച്ച് റഷീദിന് പൊലീസ് സ്‌റ്റേഷനിൽ അന്വേഷണം നടത്താമെന്നും മറുപടിയിലുണ്ട്. മൃതദേഹം ആശുപത്രി അധികൃതർ സ്വകാര്യ മെഡിക്കൽ കോളജിന് ലക്ഷങ്ങൾ വാങ്ങി മറിച്ചു വിറ്റതാണെന്നും ആയതിനെ സംബന്ധിച്ച് അനേ്വഷിക്കണമെന്നും റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു. പൊലീസിന്റെ നിലപാടും ഇക്കാര്യത്തിൽ സംശയാസ്പദമാണ്.