- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് കമ്മ്യൂണിറ്റി ഹാളിനുള്ളിൽ വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ; ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. അറുപത്തഞ്ചുകാരനായ ശിവമണി എന്നയാളുടെ മൃതദേഹമാണ് തിരുവനന്തപുരം പാങ്ങോടിന് സമീപത്തെ പഴയ കമ്യൂണിറ്റിഹാളിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് വിഷക്കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കണ്ടെടുത്തു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
Next Story