കണ്ണൂർ :കൂടാളിക്കടുത്തെ പുറവുർ വില്ലേജ് മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി. ചെക്കിക്കുളം സ്വദേശി റിട്ട. കെ.എസ്. ആർ. ടി. സി ഡ്രൈവർ വേലായുധനാണ് (60) തീ കൊളുത്തി മരിച്ചതെന്നാണ് പ്രാഥമികമായ് കിട്ടുന്ന വിവരം. മയ്യിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.