- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലയ്ക്കലിന് സമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് ശബരിമലയ്ക്ക പോയി കാണാതായ പന്തളം സ്വദേശി ശിവരാജന്റെ മൃതദേഹം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പൊലീസ് ലാത്തിചാർജ് ഭയന്ന് ഓടിയാണ് ശിവരാജൻ കാട്ടിൽ അകപെട്ടതെന്ന് സംഘപരിവാർ സംഘടനകളുടെ ആരോപണം
നിലയ്ക്കൽ: നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. നിലയ്ക്കൽ നിന്ന് ളാഹയിലേക്കുള്ള റോഡിൽ 12 കി.മി അടുത്താണ് മൃതദേഹം കിടന്നിരുന്നത്. ശബരിമലയ്ക്ക് പോയ ശിവരാജനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ലാത്തി ചാർജ് ഭയന്ന് ഓടിയാണ് ശിവരാജൻ കാട്ടിൽ അകപ്പെട്ടതെന്ന് സംഘപരിവാർ സംഘടനകൾ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പന്തളം ,നിലയ്ക്കൽ ( താൽക്കാലിക സ്റ്റേഷൻ) പൊലീസ് സംയുക്തമായാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഒക്ടോബർ 17 ന് ഉച്ചക്ക് ശേഷം കാണാതായ ശിവദാസൻ പന്തളം മുളമ്പുഴ തുരുത്തിക്കാട് വീട്ടിൽ, ഇപ്പോൾ വാടകയ്ക്ക് തുമ്പമണിലാണ് താമസം. ലോട്ടറി കച്ചവടം നടത്തിയാണ് ജീവിതം കഴിക്കുന്നത്. ക്ഷേത്രങ്ങളിൽ വിളക്ക് വൃത്തിയാക്കുന്ന ജോലിയായിരുന്നു. ഭാര്യ - ലളിത, മകൻ ശരത് ഓട്ടോ ഓടിക്കുന്നു. കാണാതായ വിവരം വീട്ടുകാർ പന്തളത്തും പത്തനംതിട്ടയിലും പമ്പയിലും പൊലീസിൽ പരാതിപ്പെട്ടു
നിലയ്ക്കൽ: നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. നിലയ്ക്കൽ നിന്ന് ളാഹയിലേക്കുള്ള റോഡിൽ 12 കി.മി അടുത്താണ് മൃതദേഹം കിടന്നിരുന്നത്. ശബരിമലയ്ക്ക് പോയ ശിവരാജനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ലാത്തി ചാർജ് ഭയന്ന് ഓടിയാണ് ശിവരാജൻ കാട്ടിൽ അകപ്പെട്ടതെന്ന് സംഘപരിവാർ സംഘടനകൾ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പന്തളം ,നിലയ്ക്കൽ ( താൽക്കാലിക സ്റ്റേഷൻ) പൊലീസ് സംയുക്തമായാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
ഒക്ടോബർ 17 ന് ഉച്ചക്ക് ശേഷം കാണാതായ ശിവദാസൻ പന്തളം മുളമ്പുഴ തുരുത്തിക്കാട് വീട്ടിൽ, ഇപ്പോൾ വാടകയ്ക്ക് തുമ്പമണിലാണ് താമസം. ലോട്ടറി കച്ചവടം നടത്തിയാണ് ജീവിതം കഴിക്കുന്നത്. ക്ഷേത്രങ്ങളിൽ വിളക്ക് വൃത്തിയാക്കുന്ന ജോലിയായിരുന്നു. ഭാര്യ - ലളിത, മകൻ ശരത് ഓട്ടോ ഓടിക്കുന്നു. കാണാതായ വിവരം വീട്ടുകാർ പന്തളത്തും പത്തനംതിട്ടയിലും പമ്പയിലും പൊലീസിൽ പരാതിപ്പെട്ടുവെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.
പൊലീസ് പമ്പയിൽ നടത്തിയ ലാത്തിച്ചാർജിലും അക്രമത്തിലും പ്രായമുള്ള അമ്മമാർക്ക് ഉൾപ്പെടെ നൂറുകണക്കിനാളുകൾക്ക് ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. ആക്രമണത്തിൽ മരിച്ചയാളുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത് പൊലീസ് വാഹനം കൊക്കയിൽ വീണതിന്റെ അടുത്തായിരുന്നു. ഇയാൾക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും അയ്യപ്പഭക്തൻ മാത്രമാണെന്നും വിവരമുണ്ട്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് പന്തളം സ്റ്റേഷനിൽ ചെന്നപ്പോൾ പൊലീസ് പരാതി ആദ്യം സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ഇയാൾ നിലയ്ക്കലിൽ 17ന് ഉണ്ടായിരുന്നുവെന്ന് യുവമോർച്ച നേതാക്കൾ പറയുന്നു.