- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരമ്യത്യൂ വരിച്ച ലാൻസ് നായിക് അനീഷ് തോമസിന് ജന്മനാടിന്റെ അന്ത്യാജ്ഞലി; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിലാപയാത്ര ജന്മവീട്ടിലേക്ക്; ധീരജവാന്റെ മൃതശരീരം കാണാൻ അഞ്ചലിലെ വയലയിലേക്ക് ഓടിയെത്തിയത് ആയിരങ്ങൾ; വീട്ടിൽ നടന്ന സംസ്‌കാര ചടങ്ങുകൾക്ക് ശേഷം മർത്തസ്മുനി ഇടവകപള്ളിയിൽ അന്തിമോപചാരങ്ങളോടെ അടക്കവും; സൈനികന്റെ വേർപാടിൽ വിതുമ്പി ഒരുനാട്
കൊല്ലം: വീരമ്യത്യൂ വരിച്ച അഞ്ചൽ വയല സ്വദേശി ലാൻസ് നായിക് അനീഷ് തോമസിന്റെ ഭൗതികശരിരം പൂർണ സൈനിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് അനീഷിന്റെ വീട്ടിലും സംസ്‌കരാച്ചടങ്ങുകൾ നടന്ന പള്ളിയിലും എത്തിയത്. സംസ്ഥാന സർക്കാർ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അന്ത്യാഞ്ജലി അർപ്പിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ നിന്ന് വിലാപയാത്രയോടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്. ശേഷം മൂന്ന് മണിയോടെയാണ് അനീഷിന്റെ മൃതദേഹം വയലായിൽ എത്തിച്ചത്.
തുറന്ന സൈനിക വാഹനത്തിലാണ് അനീഷിന്റെ മൃതദേഹം ജന്മനാട്ടിലെ വീട്ടിലേക്ക് കൊണ്ട് വന്നത്. വീട്ടിൽ പൊതുദർശനത്തിന് അവസരം ഇല്ലായിരുന്നു. അടുത്ത ബന്ധുക്കൾ പങ്കെടുത്ത പ്രാർത്ഥന ചടങ്ങുകൾക്ക് ശഷം മൃതദേഹം പള്ളിയിൽ എത്തിച്ചു. ജില്ലാഭരണകൂടം ജനപ്രതിനിധികൾ നാട്ടുകാർ പൊലീസ് എന്നിവർ മർത്തസ്മുനി ഇടവകപള്ളിയിൽ വച്ചാണ് അന്തിമ ഉപചാരം അർപ്പിച്ചത്. അന്ത്യശുശ്രൂഷക്ക് ശേഷം പൂർണ ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടന്നു.
സഹപ്രവർത്തകരായ സീനിയർ ഓഫീസർ അഞ്ചൽ അയലറ സ്വദേശി ശ്രീജിത്ത്, ചണ്ണപ്പേട്ട സ്വദേശി ജോൺസൻ എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്.നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. രാത്രി എട്ടോടെ സഹപ്രവർത്തകരാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. 16 വർഷം മുൻപാണ് അനീഷ് കരസേനയിൽ പ്രവേശിച്ചത്.
മദ്രാസ് 17 റെജിമെന്റിൽ ലാൻസ് നായിക്കായിരുന്നു. നായിക് റാങ്കിൽ പ്രൊമോഷൻ നേടി ആറ് മാസം മുൻപാണ് കാശ്മീരിലേക്ക് പോയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതിന് മുൻപ് നാട്ടിലെത്തിയത്.
മറുനാടന് ഡെസ്ക്