- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയാറിൽ കണ്ടെത്തിയ മൃതദേഹം പെരുവന്താനം സ്വദേശിനിയുടേതെന്നു സൂചന; ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു തനിക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെന്നു വയോധികൻ; മരണം വെള്ളം ഉള്ളിൽച്ചെന്നെന്ന് പ്രാഥമിക നിഗമനം; കൈ അറ്റുപോയത് ഒഴുക്കിന്റെ ശക്തിയിൽ മരത്തിൽ തട്ടിയാകാമെന്നും നിഗമനം; കൊലപാതകം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന വേണമെന്ന് പൊലീസ് സർജൻ
കോതമംഗലം: പെരിയാറിൽ വേട്ടാംമ്പാറ അയിനിച്ചാൽ ഭാഗത്ത് കൈ നഷ്ടപ്പെട്ട്, മുഖം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ ജഡം ഇടുക്കി പെരുവന്താനം സ്വദേശിനിയുടേതെന്ന് സൂചന. പിൻകഴുത്തിലെ മുഴയും മുഖത്തെ പൊള്ളിയ പാടും കണ്ട് പെരുവന്താനം സ്വദേശിയായ 75 കാരൻ മൃതദ്ദേഹം തിരിച്ചറിഞ്ഞെന്നാണ് പൊലീസിൽ നിന്നും ലഭ്യമായ വിവരം. ആദ്യവിവാഹത്തിൽ മക്കളുള്ള യുവതി ഭർത്താവിനെ ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുമ്പ് തനിക്കൊപ്പം താമസമാരംഭിക്കുകയായിരുന്നെന്നും കഴിഞ്ഞമാസം 21 മുതൽ ഭാര്യയെ കാണാനില്ലന്ന് കാണിച്ച് താൻ പെരുവന്താനം പൊലീസിൽ പരാതി സമർപ്പിച്ചിരുന്നെന്നും വയോധികൻ വെളിപ്പെടുത്തിതായിട്ടാണ് കുറുപ്പംപടി പൊലീസ് നൽകുന്ന വിവരം. 40 വയസ് പ്രയം വരുന്ന ഭാര്യ പീരീമേട് ഭാഗത്ത് പാതയോരത്ത് പെട്ടിക്കട നടത്തിവന്നിരുന്നെന്നും ഇതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് തങ്ങൾ ചെലവ് കഴിഞ്ഞിരുന്നതെന്നും ഇയാൾ പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വയോധികന്റെ അവകാശവാദം കണക്കിലെടുത്ത്, ഇയളുടെ ഭാര്യയായ യുവതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ഉറ്റബന്ധുക്ക
കോതമംഗലം: പെരിയാറിൽ വേട്ടാംമ്പാറ അയിനിച്ചാൽ ഭാഗത്ത് കൈ നഷ്ടപ്പെട്ട്, മുഖം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ ജഡം ഇടുക്കി പെരുവന്താനം സ്വദേശിനിയുടേതെന്ന് സൂചന. പിൻകഴുത്തിലെ മുഴയും മുഖത്തെ പൊള്ളിയ പാടും കണ്ട് പെരുവന്താനം സ്വദേശിയായ 75 കാരൻ മൃതദ്ദേഹം തിരിച്ചറിഞ്ഞെന്നാണ് പൊലീസിൽ നിന്നും ലഭ്യമായ വിവരം.
ആദ്യവിവാഹത്തിൽ മക്കളുള്ള യുവതി ഭർത്താവിനെ ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുമ്പ് തനിക്കൊപ്പം താമസമാരംഭിക്കുകയായിരുന്നെന്നും കഴിഞ്ഞമാസം 21 മുതൽ ഭാര്യയെ കാണാനില്ലന്ന് കാണിച്ച് താൻ പെരുവന്താനം പൊലീസിൽ പരാതി സമർപ്പിച്ചിരുന്നെന്നും വയോധികൻ വെളിപ്പെടുത്തിതായിട്ടാണ് കുറുപ്പംപടി പൊലീസ് നൽകുന്ന വിവരം.
40 വയസ് പ്രയം വരുന്ന ഭാര്യ പീരീമേട് ഭാഗത്ത് പാതയോരത്ത് പെട്ടിക്കട നടത്തിവന്നിരുന്നെന്നും ഇതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് തങ്ങൾ ചെലവ് കഴിഞ്ഞിരുന്നതെന്നും ഇയാൾ പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വയോധികന്റെ അവകാശവാദം കണക്കിലെടുത്ത്, ഇയളുടെ ഭാര്യയായ യുവതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ഉറ്റബന്ധുക്കളെ വിളിച്ചുവരുത്തി ഡി എൻ എ പരിശോധനന നടത്തുന്നതിനും പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
യുവതിയുടെ മരണം കൊലപാതകമാണോ എന്ന കാര്യം സ്ഥരീകരിക്കാൻ കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജ്ജൻ കുറുപ്പംപടി പൊലീസിന് നൽകിയ വിവരം.
വെള്ളം ഉള്ളിൽച്ചെന്നതിനെത്തുടർന്നുള്ള മരണമെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. കൈ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിച്ച് മാറ്റിയതല്ലന്നും വലതുകാൽ ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.പുഴയിലെ ഒഴുക്കിന്റെ ശക്തിയിൽ മരത്തിന്റെ വേരുകളിലോ പാറകളിലോ തട്ടി കൈ നഷ്ടപ്പെടാനുള്ള സാദ്ധ്യതയും റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
മൃതദ്ദേഹം പൂർണ്ണ നഗ്നമായത് എങ്ങിനെയെന്ന കാര്യമാണ് ഇപ്പോൾ പൊലീസിനെ കുഴക്കുന്നത്. പുഴയിലെ വെള്ളമില്ലാത്ത ഭാഗത്ത് പാറപ്പുറത്ത് കിടക്കുന്ന നിലയിലാണ് കഴിഞ്ഞ 31-ന് വൈകുന്നേരം ജഡം കണ്ടെത്തിയത്.കൈ നഷ്ടപ്പെട്ടുകയും മുഖം വികൃതമാക്കുകയും ചെയ്ത നിലയിലായിരുന്നു ജഡം.തുടർന്ന് കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കുറുപ്പംപടി പൊലീസ് അറിയിച്ചത് പ്രകാരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നും കാണാതായ യുവതികളുടെ ബന്ധുക്കൾ മൃതദ്ദേഹം കാണാനെത്തിയെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.
ഇന്നലെ മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി നീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പെരുവന്താനം പൊലീസ് വയോധികനെയും കൂട്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയത്. ഭൂതത്താൻ കെട്ട് അണക്കെട്ടിന് താഴ്ഭാഗത്തുനിന്നാവാം മൃതദ്ദേഹം ഇവിടേക്ക് ഒഴുകിയെത്തിയതെന്നാണ് പൊലീസ് അനുമാനം.